|

നല്ല നടനാണ് അയാളെന്ന് അറിയാം, എന്നാല്‍ ഇനിയും ഒരുപാട് തെളിയിക്കേണ്ടിയിരിക്കുന്നു, അതത്ര എളുപ്പമല്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍. 47 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ഇന്നും തന്റെ പ്രകടനം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ ഒരേ സമയം നടനായും താരമായും തിളങ്ങുകയാണ്.

തന്റെ മകന്‍ പ്രണവിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. പ്രണവ് നല്ലൊരു നടനാണെന്ന് തനിക്ക് അറിയാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ അയാള്‍ ഇനിയും ഒരുപാട് തെളിയിക്കാനുണ്ടെന്നും ഒരുപാട് സിനിമകള്‍ അതിനായി ചെയ്യണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു സിനിമ ചെയ്ത ശേഷം ഒരുപാട് യാത്രകള്‍ ചെയ്യുന്ന പതിവാണ് പ്രണവിന്റേതെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുമ്പ് അയാളുടെ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങിയെന്നും ആ സിനിമയുടെ കഥ താന്‍ കേട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നല്ല നടന്‍ എന്ന നിലയിലേക്ക് വരണമെങ്കില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നും മോഹന്‍ലാല്‍ പറയുന്നു. താനും പ്രണവും തമ്മില്‍ ചില സാമ്യതകളുണ്ടെന്നും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങള്‍ ഇരുവരും സ്‌കൂളില്‍ ബെസ്റ്റ് ആക്ടറായിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘പ്രണവ് നല്ലൊരു നടനാണ്. എന്നാല്‍ അയാള്‍ നടന്‍ എന്ന നിലയില്‍ ഇനിയും ഒരുപാട് തെളിയിക്കാനുണ്ട്. അതിന് വേണ്ടി ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം. അതത്ര എളുപ്പമുള്ള കാര്യമല്ല. അയാളുടെ രീതി എന്താണെന്ന് വെച്ചാല്‍ ഒരു സിനിമ കഴിഞ്ഞ് ഒരുപാട് യാത്രകള്‍ ചെയ്യും. നല്ല ഗ്യാപ് ഓരോ സിനിമകള്‍ക്കിടയിലും വരും. അയാളുടെ പുതിയ സിനിമയുടെ ഷൂട്ട് രണ്ട് ദിവസം മുമ്പ് തുടങ്ങി.

വളരെ നല്ല കഥയാണ് ആ സിനിമയുടേത്. കഥ കേട്ട ഉടനെ ‘എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യാം’ എന്നാണ് പ്രണവ് പറഞ്ഞത്. ഇതുപോലെ ഒരുപാട് നല്ല സിനിമകള്‍ ചെയ്യുകയും നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തുമൊക്കെ ഇവോള്‍വ് ചെയ്ത് വരട്ടെ. ചില കാര്യങ്ങളില്‍ ഞാനും പ്രണവും തമ്മില്‍ സാമ്യതകളുണ്ട്. ആറാം ക്ലാസില്‍ പഠിച്ചപ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയത്. സ്‌കൂളിലെ നാടകത്തിനായിരുന്നു. പ്രണവിനും അതുപോലെ കിട്ടിയിട്ടുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal says that Pranav Mohanlal has to prove more as an actor

Video Stories