Kerala News
ജനതാ കര്‍ഫ്യൂ ദിനത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീട്ടിലുള്ള ആള്‍ക്കാരെ പറഞ്ഞുവിടും: മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 22, 07:39 am
Sunday, 22nd March 2020, 1:09 pm

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നില്‍ക്കുന്ന ആളുകളെ പറഞ്ഞയക്കുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. ചെന്നൈയിലെ വീട്ടിലാണ് താനിപ്പോഴുള്ളതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

‘ചെന്നൈയിലെ വീട്ടിലായാലും പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ വീട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വിടും’, മോഹന്‍ലാല്‍ പറഞ്ഞു.

നേരത്തെ കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജനതാ കര്‍ഫ്യൂ ദിനത്തില്‍ കൈയ്യടിച്ചും പാത്രങ്ങള്‍ തമ്മില്‍ തമ്മില്‍ കൂട്ടിയിടിച്ചും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണച്ചു കൊണ്ട് വിചിത്ര വാദവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.

ഈ ദിവസം കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികള്‍ ചത്തുപോവുമെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്.

‘ഇന്ന് വൈകീട്ടു 5 മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോവട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

WATCH THIS VIDEO: