| Monday, 30th December 2024, 2:59 pm

ബോറടിച്ച് തുടങ്ങിയാല്‍ അന്ന് അഭിനയം നിര്‍ത്തും: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടോളം ആയ സിനിമ കരിയറില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബറോസ്.

സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. സിനിമ എന്ന പ്രൊഫഷനോടുള്ള സ്‌നേഹമാണ് തനിക്ക് സിനിമ ചെയ്യാന്‍ പ്രചോദനമെന്ന് മോഹന്‍ലാല്‍ പറയുന്നു. ബോറടിച്ച് തുടങ്ങിയാല്‍ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും എന്നാല്‍ എല്ലാ ദിവസവും പുതിയത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്നെ സംബന്ധിച്ച് ഓരോ സിനിമയും പുതുമയുള്ളതാണെന്നും ചെയ്യുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല സിനിമകള്‍ ലഭിക്കുന്നതുകൊണ്ടും ഈ മേഖലയില്‍ വിജയിച്ചതുകൊണ്ടും താന്‍ എന്നും സിനിമയോട് വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഉള്ള ആളായിരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ഈ പ്രൊഫഷനോടുള്ള എന്റെ സ്‌നേഹം തന്നെയാണ് എനിക്ക് സിനിമ ചെയ്യാന്‍ പ്രചോദനമാകുന്നത്. ബോറടിച്ച് തുടങ്ങിയാല്‍ ഞാന്‍ എന്തായാലും അഭിനയം നിര്‍ത്തും. പക്ഷെ ഇപ്പോഴും എല്ലാ ദിവസവും ഒരു പുതിയ ദിനം പോലെയാണ് എനിക്ക് തോന്നുന്നത്.

എന്നെ സംബന്ധിച്ച് ഓരോ സിനിമയും എനിക്ക് പുതുമയുള്ളതാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അഭിനേതാക്കള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്. ഓരോ ദിവസവും പുതിയ ലൊക്കേഷനുകളില്‍ പോകാനും പുതിയ കോസ്റ്റിയും ധരിക്കാന്‍ കഴിയുന്നതിലും പുതിയ ആളുകളെ കാണാന്‍ കഴിയുന്നതിലുമെല്ലാം അഭിനേതാക്കള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്.

നല്ല സിനിമകള്‍ ലഭിക്കുന്നതുകൊണ്ടും ഈ മേഖലയില്‍ വിജയിച്ചതുകൊണ്ടും ഞാന്‍ ഇപ്പോഴും സിനിമയോടെ വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഉള്ള ആളായിരിക്കും,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Says He Will Stop Acting When Ever He Get Bored

Latest Stories

We use cookies to give you the best possible experience. Learn more