| Thursday, 23rd September 2021, 7:05 pm

നീ ആ കഥകളൊക്കെ ഡോക്യുമെന്റ് ചെയ്യണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു; പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മുകേഷ് കഥകള്‍ ഏറെ പ്രസിദ്ധമാണ്.സിനിമയ്ക്ക് അകത്തെയും പുറത്തെയും ധാരാളം കഥകള്‍ മുകേഷ് പറയുന്നതിനും ഏഴുതുന്നതിനും ധാരാളം ആരാധകരുണ്ട്.

മുകേഷ് കഥകള്‍ എന്ന പേരില്‍ എം.എല്‍.എ കൂടിയായ മുകേഷ് പുസ്തകം രചിച്ചിരുന്നു. ഇപ്പോഴിതാ മുകേഷ് തന്റെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 26 മുതലാണ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും ഈ കഥകള്‍ അദ്ദേഹത്തിന്റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പറഞ്ഞു.

തനിക്കറിയാവുന്ന കഥകളെല്ലാം ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും മുകേഷ് പറഞ്ഞു. നാടകപ്രവര്‍ത്തകരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകനായിട്ടാണ് മുകേഷ് ജനിച്ചത്.

1982 ല്‍ റിലീസ് ചെയ്ത ബലൂണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mohanlal said that you should document all those stories; Actor Mukesh launches new YouTube channel

We use cookies to give you the best possible experience. Learn more