ആശിർവാദ് സിനിമാസും ആന്റണി പെരുമ്പാവൂരും ചേർന്നൊരുക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ആന്റണി പെരുമ്പാവൂർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്.
ആശിർവാദ് സിനിമാസും മോഹൻലാലും നിർമിക്കുന്ന ചിത്രം ജീത്തു ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. 2023 ഓഗസ്‌റ്റോടെ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കും.
വ്യാഴാഴ്ച രാവിലെ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയുയാണ്. റാം ആണോ അതോ ദൃശ്യം മൂന്നാം ഭാഗം ആണോ എന്ന ചോദ്യമാണ് പ്രേക്ഷകർ കമന്റ് ബോക്സിൽ ചോദിക്കുന്നത്.
രണ്ട് ഭാഗമായിട്ടുള്ള ഫിലിം സീരീസായ റാം, ജീത്തു ജോസഫാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മോഹൻലാൽ, തൃഷ, ഇന്ദ്രജിത്, അനൂപ് മേനോൻ, വിനയ് ഫോർട്ട്, സംയുക്ത മേനോൻ, പ്രാചി തെഹ്‌ലൻ, സിദ്ദിഖ്, സായ് കുമാർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ ആണിന് നിരക്കുന്നത്.
പി.എഫ്. റഫീക്ക് തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റെ ഈ വർഷം റിലീസിനൊരുങ്ങുന്ന ചിത്രം. രജിനികാന്ത് നായകനാകുന്ന ജെയ്ലർ എന്ന ചിത്രത്തിൽ മോഹൻലാൽ ക്യാമിയോ റോളിലും എത്തുന്നുണ്ട്.
Content Highlights: Mohanlal’s Production number 33 announcement by Antony Perumbavoor