| Saturday, 24th July 2021, 12:55 pm

ഇതില്‍ വെള്ളം ഒഴിക്കാനേ പാടില്ല, അടിയില്‍ പിടിച്ചാല്‍ മാത്രം കുറച്ച് ഒഴിച്ചു കൊടുത്തേക്ക്; രസകരമായ കുക്കിങ്ങ് വീഡിയോയുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ കുക്കിങ്ങ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് പുതിയ കുക്കിങ്ങ് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചത്.

ചിക്കന്‍ കറിയാണ് വീഡിയോയില്‍ മോഹന്‍ലാല്‍ ഉണ്ടാക്കുന്നത്. വെള്ളം ഉപയോഗിക്കാനേ പാടില്ലാത്ത ചിക്കന്‍ കറിയാണിതെന്നും എന്നാല്‍ ഇനി ഉണ്ടാക്കുന്ന സമയത്ത് അടിയില്‍ പിടിക്കുകയാണെങ്കില്‍ മാത്രം കുറച്ച് ഒഴിച്ചുകൊടുത്തേക്കുവെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കറിയുണ്ടാക്കാനുള്ള ഒരുവിധം എല്ലാ ഇന്‍ഗ്രീഡിയന്‍സും ചതച്ചാണ് ചേര്‍ത്തിരിക്കുന്നത്. വരൂ നമുക്ക് ചതച്ചു തുടങ്ങാം, എന്ന് പറഞ്ഞുകൊണ്ടാണ് കുക്കിങ്ങിലേക്ക് മോഹന്‍ലാല്‍ കടക്കുന്നത് തന്നെ.

ചിക്കന്‍കറി തയ്യാറായ ശേഷം ഭാര്യ സുചിത്ര അത് വന്നു രുചിച്ചുനോക്കുന്നതും വീഡിയോയിലുണ്ട്. അഞ്ച് മിനിറ്റ് മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മീന്‍ പൊരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാല്‍ ആരാധകരും ഭക്ഷണപ്രേമികളും ഒരുപോലെ ഷെയര്‍ ചെയ്ത വീഡിയോയായിരുന്നു അത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊവിഡിനെയും ലോക്ഡൗണും മൂലം നിര്‍ത്തിവെച്ചിരിക്കുയാണ്. നിലവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal’s news cooking video goes viral

Latest Stories

We use cookies to give you the best possible experience. Learn more