| Friday, 9th February 2024, 8:59 pm

ഈ ഭൂതം ഹോളിവുഡ് ലെവൽ തന്നെ, സോണി സ്റ്റുഡിയോയിൽ നിന്ന് ബറോസിന്റെ ചിത്രം പങ്കുവെച്ച് മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.

അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം 3D ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിശേഷം തന്റെ ഫേസ്ബുക്ക് ഇതിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിൽ സോണി ഹോളിവുഡ് സ്റ്റുഡിയോയിൽ നിൽക്കുന്ന മോഹൻലാലിനെ കാണാം.

മാർക്ക് കിലിയൻ, ജോനാഥാൻ മില്ലർ എന്ന രണ്ട് പേരെ കുറിച്ച് മോഹൻലാൽ പോസ്റ്റിൽ പറയുന്നുണ്ട്. സിനിമയുടെ മ്യൂസിക് സൗണ്ട് ഡിപ്പാർട്ട്മെന്റ് എന്നിവയെ കുറിച്ച് പോസ്റ്റിൽ മെൻഷൻ ചെയ്യുന്നുണ്ട്.

ബിഗ് സ്ക്രീനിലായി ബറോസിലെ ഒരു രംഗവും കാണാൻ സാധിക്കുന്നുണ്ട്. എന്തായാലും പ്രതീക്ഷിക്കാതെ ലഭിച്ച പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഒരുക്കിയ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം നിധി കാക്കുന്ന ഒരു ഭൂതത്താന്റെ കഥയാണ് പറയുന്നത്. ബറോസ്  എന്ന ഭൂതമായി മോഹൻലാൽ അഭിനയിക്കുമ്പോൾ സ്പാനിഷ് താരം പാസ് വേഗ, റാഫേൽ അമർഗോ തുടങ്ങിയവും പ്രധാന വേഷത്തിൽ എത്തുന്നു.

ഹോളിവുഡിലെ പ്രശസ്തരായ പലരും സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ബറോസ് അഡ്വഞ്ചർ ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്. മാർച്ച്‌ മാസത്തിൽ ബറോസ് ലോകമെമ്പാടും പ്രദർശനത്തിന് എത്തും.

Content Highlight: Mohanlal’s New Post About Barozz Movie

Latest Stories

We use cookies to give you the best possible experience. Learn more