തായ്‌ലാന്റ്: ആക്ഷന്‍രംഗങ്ങളില്‍ അനായാസമായി അഭിനയിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. പ്രായം 60 ആയെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ മെയ്‌വഴക്കവും ചടുലതയും ആരാധകര്‍ എന്നും എടുത്ത് പറയുന്നതാണ്.
തന്റെ ആദ്യ പടത്തിലൂടെ മകന്‍ പ്രണവ് മോഹന്‍ലാലും ആക്ഷനില്‍ മോശമല്ലെന്ന് തെളിയിച്ചിരുന്നു. പാര്‍കര്‍ അഭ്യാസത്തിലെ തന്റെ കഴിവ് ആദിയിലൂടെ പ്രണവ് കാണിച്ച് തന്നിരുന്നു.
ലാലിന്റെ മകള്‍ വിസ്മയയും ആക്ഷനിലും മെയ്‌വഴക്കത്തിലും ഒട്ടും പുറകിലല്ലെന്ന് കാണിച്ചുതന്നതാണ്. നേരത്തെ വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മായയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് തല കുത്തി നിന്നുള്ള വിസ്മയുടെ അഭ്യാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തായ്ലന്റിലാണ് താരപുത്രി ആയോധനകലകള്‍ അഭ്യസിക്കുന്നത്.
കലാരംഗത്തും വിസ്മയ പുറകോട്ട് അല്ല. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ‘ഗ്രൈന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ബറോസില്‍ അച്ഛന്റെ അസിസ്റ്റന്റ് ആയി വിസ്മയ എത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണ നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ്.
ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനന്‍ ആണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരന്‍ ലിഡിയന്‍ നാദസ്വരമാണ്.
View this post on Instagram
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight:Mohanlal’s daughter Vismaya action practice ; Video goes viral