തിരുവനന്തപുരം: അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
“ലാലൂ…. രാജുച്ചായനാ” എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഇനി അദ്ദേഹം ഓര്‍മകളില്‍ മാത്രം. പ്രിയ രാജുവേട്ടന് ആദരാഞ്ജലികള്‍- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
“”
“ലാലൂ…. രാജുച്ചായനാ”പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മകളില്‍ മാത്രം. ആദരാഞ്ജലികള്‍ പ്രിയ രാജുവേട്ടാ…..””
കൊച്ചിയിലെ വസതിയില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ അന്ത്യം. ആരോഗ്യപ്രശ്നങ്ങളാല്‍ കുറെ നാളായി ചികിത്സയിലായിരുന്നു.
1981 ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ ജനനം.
സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ “ലക്ഷ്മി സ്റ്റാര്‍ച്ച്” എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.