| Saturday, 2nd January 2021, 11:16 am

മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ആദ്യം തിയേറ്ററുകളില്‍ എത്തുക മാസ്റ്ററും വെള്ളവും ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാര്‍.

എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

പകുതി ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് മുതല്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ വിജയ് നായകനായ മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പായി.

ജനുവരി 13നാണ് മാസ്റ്റര്‍ എത്തുന്നത്. എണ്‍പതോളം ചിത്രങ്ങളാണ് റീലിസിനായി ഒരുങ്ങിയിരിക്കുന്നത്. ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടന്‍ തന്നെ റിലീസ് ചെയ്യാന്‍ സന്നദ്ധരാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ സിനിമയുടെ സംവിധാകന്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് വെള്ളം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohanlal priyadarshan movie Marakkar – Arabikadalinte Simham Releasing On 2021 March 26 says Antony perumbavoor

We use cookies to give you the best possible experience. Learn more