കൊച്ചി: പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍.
ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകള്‍,’ മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതി.
നേരത്തെ മഞ്ജു വാര്യരും പൃഥ്വിരാജും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു.
‘കേരളം ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, എന്നായിരുന്നു മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘സംസ്ഥാനം ഭരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും വിജയിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയപരമായ എല്ലാ വ്യത്യാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ ദുരിത കാലഘട്ടത്തെ ഭരണകൂടത്തിനൊപ്പം ഒരുമിച്ച് കാര്യക്ഷമമായി നേരിടാം’ എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
ചരിത്ര വിജയത്തിലേക്കാണ് എല്‍.ഡി.എഫ് നടന്നടുക്കുന്നത്. നിലവില്‍ 99 സീറ്റുകളാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍.ഡി.എക്ക് ഒരു സീറ്റും നേടാനായില്ല.
ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമം എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി വിജയിച്ചത്.
ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mohanlal Praises Pinarayi Vijayan About Assembly Election Victory