|

അറിവിന്റെ 'എന്‍ജായി എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് റാപ്പര്‍ അറിവിന്റെ എന്‍ജായി എന്‍ജാമി എന്ന ഹിറ്റ് ഗാനത്തിന് കഹോണില്‍ താളം പിടിച്ച് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബാണ് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടത്.

ചോയ്‌സ് ഗ്രൂപ്പ് ഉടമയും ജെ.ടി പാര്‍ക് സ്ഥാപകനുമായ ജോയ് തോമസിനൊപ്പമാണ് മോഹന്‍ലാലിന്റെ കഹോണ്‍ വായന. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ജെ.ടി എന്നറിയപ്പെടുന്ന ജോയ് തോമസ്.

‘ട്വല്‍ത് മാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയതായിരുന്നു മോഹന്‍ലാല്‍ അടങ്ങുന്ന സംഘം.

നേരത്തെ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിന് പൃഥ്വിരാജ് കഹോണില്‍ താളം പിടിക്കുന്നതിന്റെ വീഡിയോ ഭാര്യ സുപ്രിയ മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ആരാധകര്‍ അത് വലിയ രീതിയില്‍ ഏറ്റെടുക്കുകയും നിരവധി പേര്‍ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.

ജോയ് തോമസിനൊപ്പമായിരുന്നു പൃഥ്വിരാജിന്റേയും കഹോണ്‍ പെര്‍ഫോമന്‍സ്. പെറുവിയന്‍ താളവാദ്യമാണ് കഹോണ്‍ പെറുവാനൊ.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ മോഹന്‍ലാലിനൊപ്പം ഇദ്ദേഹം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണ്. ദൃശ്യം ഒന്ന് രണ്ട് ഭാഗങ്ങള്‍ക്ക് പുറമേ മോഹന്‍ലാലിനൊപ്പം തൃഷ അഭിനയിക്കുന്ന റാം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal plays Kahon with Enjayi Enjami song

Latest Stories