ഡ്യൂപ്പില്ലാതെ പുഴ നീന്തിക്കടന്ന് മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം; ശ്വാസമടക്കി 'ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍'
Odiyan
ഡ്യൂപ്പില്ലാതെ പുഴ നീന്തിക്കടന്ന് മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം; ശ്വാസമടക്കി 'ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th April 2018, 4:18 pm

പ്രേക്ഷകരെ എന്തെങ്കിലും തരത്തില്‍ അത്ഭുതപ്പെടുത്തുക എന്നത് മോഹന്‍ലാല്‍ എന്ന നടന്റെ പ്രത്യേകതയാണ്. അഭിനയത്തിലൂടെയും ആക്ഷനിലൂടെയും എല്ലാം ലാല്‍ അത് അനായാസം സാധിച്ചെടുക്കുകയും ചെയ്യും.

ആക്ഷന്‍ രംഗങ്ങള്‍ പരമാവധി ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചെയ്യുക എന്നതാണ് ലാലിന്റെ രീതി. ഡ്യൂപ്പായി അഭിനയിക്കുന്നവരും മനുഷ്യര്‍ തന്നെയല്ലേ എന്നാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ലാല്‍ ചോദിക്കാറ്.


Dont Miss ‘ചേലാകര്‍മ്മമെന്താണെന്ന് എനിക്കറിയില്ലായിരുന്നു; പക്ഷേ അന്ന് സംഭവിച്ചതെന്താണെന്ന് അറിയാം’ ഏഴാം വയസിലെ അനുഭവം തുറന്നുപറഞ്ഞ് നടി ശോഭിക


ലാലിന്റെ ആക്ഷന്‍ വിസ്മയത്തില്‍ ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ അമ്പരന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും കഴിഞ്ഞ ദിവസം സെറ്റില്‍ ചെയ്ത ആക്ഷന്‍ രംഗമാണ് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചുകളഞ്ഞത്.

ഒടിയന്‍ മാണിക്യന്റെ ഒളിസങ്കേതമായ തേന്‍കുറിശ്ശി പുഴ. ഒടിയന്‍ മാണിക്യന്‍ അര്‍ധരാത്രി നീന്തി വരുന്ന രംഗമായിരുന്നു ചിത്രീരിക്കുന്നത്.
ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ളതാണ് ഈ പുഴ. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം വീട്ടാന്‍ മാണിക്യന്‍ വരുന്നതാണ് രംഗം.

ഏറെ അപകടം നിറഞ്ഞ രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും സ്വയം തന്നെ രംഗം പൂര്‍ത്തീകരിക്കാനായിരുന്നു ലാലിന്റെ തീരുമാനം. തേന്‍കുറിശി പുഴയുടെ അടിത്തട്ടിലൂടെ മുങ്ങാംകുഴിയിട്ടുള്ള ലാലിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയെന്നാണ് കേള്‍ക്കുന്നത്.

ഇത് ചെയ്തത് മോഹന്‍ലാലോ അതോ യഥാര്‍ത്ഥത്തില്‍ ഒടിയന്‍ തന്നെയോ എന്നാണ് ഏവരും സംശയത്തോടെ ചോദിക്കുന്നത്. താരം ശരിക്കും ഒടിയനായി മാറിയെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. ശ്വാസമടക്കിപ്പിടിച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ അസാമാന്യ പ്രകടനം കണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Watch Odiyan Location Video