| Monday, 21st November 2016, 3:44 pm

മോദിയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ബിഗ് സല്യൂട്ട്: ഇതുണ്ടാക്കുന്ന എല്ലാ ബുദ്ധിമുട്ടും ഞാന്‍ സഹിക്കും, നിങ്ങളും സഹിക്കണം: മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


“യഥാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി നടത്തിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു മോദിയുടെ ഈ പ്രസംഗവും അതിനുശേഷം നടന്ന സംഭവങ്ങളും. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു.”


500രൂപയുടെയും 1000രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ അനുകൂലിച്ച് നടന്‍ മോഹന്‍ലാല്‍. ബ്ലോഗിലൂടെയാണ് അദ്ദേഹം ഈ തീരുമാനത്തെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്.

“സത്യത്തിന്റെ ഇന്ത്യയ്ക്കുവേണ്ടി ഒരു ബിഗ് സല്യൂട്ട്” എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ മോദി സര്‍ക്കാറിന്റെ ഈ ഉദ്യമത്തെ പ്രകീര്‍ത്തിക്കുന്നത്.


Also Read: രണ്ടും കള്ളപ്പണ മുന്നണികളെന്ന് കുമ്മനം; സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി ഇറങ്ങിപ്പോയി


യഥാര്‍ത്ഥത്തില്‍, ആത്മാര്‍ത്ഥമായി നടത്തിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് മോദി സര്‍ക്കാറിന്റെ ഈ തീരുമാനമെന്നാണ് ബ്ലോഗില്‍ മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്.


Also Read: സോളാര്‍ തട്ടിപ്പ് കേസ്; ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി


“യഥാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി നടത്തിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു മോദിയുടെ ഈ പ്രസംഗവും അതിനുശേഷം നടന്ന സംഭവങ്ങളും. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു.” മോഹന്‍ലാല്‍ പറയുന്നു.

മോദിയുടെ ഈ തീരുമാനത്തെ ഏറെ പുകഴ്ത്തുന്ന മോഹന്‍ലാല്‍ താന്‍ ഒരിക്കലും ഒരു വ്യക്തി ആരാധകനല്ലെന്നും കുറിക്കുന്നു.

“ഞാന്‍ ഒരിക്കലും ഒരു വ്യക്തി ആരാധകനല്ല. വ്യക്തികളെയല്ല ആശയങ്ങളെയാണ് ഞാന്‍ ആരാധിക്കുന്നത്. സത്യസന്ധവും അനുതാപമുള്ളതുമായ ആശയങ്ങളെ സമര്‍പ്പണ മനോഭാവമുള്ള ആശയങ്ങളെ” അദ്ദേഹം പറയുന്നു.


Don”t Miss: ‘നായികയെ സ്പര്‍ശിക്കാതെ എങ്ങനെ പ്രണയം ചിത്രീകരിക്കാം?’ ഗോവന്‍ ചലച്ചിത്രമേളയിലെത്തിയവര്‍ക്ക് വെങ്കയ്യ നായിഡുവിന്റെ സ്റ്റഡി ക്ലാസ്


മോദിയുടെ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന ആക്ഷേപത്തെ ശരിവെക്കുന്ന മോഹന്‍ലാല്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അതിനെ ന്യായീകരിക്കുന്നത്.

എ.ടി.എമ്മിനും ബാങ്കിനും മുമ്പില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നതിനെ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമില്ലെന്നു പറഞ്ഞ് അദ്ദേഹം നിസാരവത്കരിക്കുകയും ചെയ്യുന്നു. വരിനില്‍ക്കേണ്ടി വരുന്നതിന്റെ വിഷമം അറിയാത്തവനല്ല താന്‍ എന്നും അദ്ദേഹം പറയുന്നു.

” കേരളത്തിലും, ഇന്ത്യയിലും, പുറം രാജ്യങ്ങളിലും പോയാല്‍ എനിക്കവസരം ലഭിച്ചാല്‍ ഞാനും എല്ലാവരേയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളത്.” അദ്ദേഹം പറയുന്നു.

സാധാരണക്കാരെ മാത്രമല്ല മോദിയുടെ ഈ തീരുമാനം തങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

“വലിയ പണച്ചിലവുള്ള സിനിമാ മേഖലയില്‍ ഈ തീരുമാനം അതിവേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ ഞങ്ങളത് സഹിക്കുന്നു. പ്രശ്‌നങ്ങളെ മറികടക്കാന്‍ കൂട്ടായി പരിശ്രമിക്കുന്നു. വ്യക്തിപരമായി ഞാനുമായി ബന്ധപ്പെട്ട പലമേഖലകളെയും ഈ സാമ്പത്തിക പുനക്രമീകരണം വല്ലാതെ ബാധിക്കും. അതും വ്യക്തിപരമായി ഞാന്‍ സഹിക്കുന്നു.” അദ്ദേഹം പറയുന്നു.

ഈ നോട്ട് നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണ് എ്‌ന് തിരിച്ചറിയുന്നത് കൊണ്ട് താന്‍ അതിനെ സല്യൂട്ട് ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more