| Friday, 23rd July 2021, 12:00 pm

'പണ്ട് ആ നടന്‍മാര്‍ പറഞ്ഞപോലെ ചുണ്ടനക്കാറേ ഉള്ളൂ പാടാറില്ലെന്ന് ഞാന്‍ പറയുന്നില്ല, ചങ്കൂറ്റത്തോടെ പാടുന്നു'; മോഹന്‍ലാലിന്റെ പഴയ വീഡിയോ ശ്രദ്ധനേടുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1986ല്‍ ഒരു സ്റ്റേജ് പ്രോഗ്രാമില്‍ നടന്‍ മോഹന്‍ലാല്‍ പാട്ട് പാടുന്നതിന് മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

മോഹന്‍ലാലിന്റെ പഴയ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിന്റെ ഭാഗമായാണ് വീണ്ടും അത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോയില്‍ മോഹന്‍ലാല്‍ ഇങ്ങനെ പറയുന്നു.

‘ഞാനിപ്പോള്‍ പാടാന്‍ കാരണം ഞാനൊരു പാട്ടുകാരനല്ല. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും സ്‌കൂളില്‍ പഠിക്കുന്ന കാലത്തുമെല്ലാം ഇങ്ങനെ ചില ഫങ്ഷനുകള്‍ കണ്ടിട്ടുണ്ട്. അന്ന് സ്റ്റേജില്‍ വന്നത് പ്രേംനസീര്‍, മധു, ഉമ്മര്‍, സുകുമാരന്‍, സോമന്‍ എന്നിങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളായിരുന്നു. ഇവര്‍ സ്റ്റേജില്‍ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ നിങ്ങളൊന്ന് പാടണം എന്നൊക്കെ ഞാനും വിളിച്ചുപറഞ്ഞിട്ടുണ്ട്.

സിനിമയില്‍ ഇവരാണ് പാടുന്നതെന്നായിരുന്നു എന്റെയെല്ലാം വിചാരം. ഞങ്ങളല്ല സിനിമയില്‍ പാടുന്നത് ഞങ്ങള്‍ ചുണ്ടനക്കാറേ ഉള്ളൂവെന്ന് അവര്‍ പറയാറുമുണ്ട്. ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ ചില ഫങ്ഷനില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ ഒന്ന് പാടണമെന്നും പറയാറുണ്ട്. എന്നാല്‍ പണ്ടവര്‍ പറഞ്ഞപോലെ എനിക്ക് പാട്ടറിയില്ല ഞാന്‍ ചുണ്ടനക്കാറേ ഉള്ളൂവെന്നൊന്നും ഞാന്‍ പറഞ്ഞില്ല.

ഞാന്‍ പാടാമെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞു. ആ ഒരു ചങ്കൂറ്റവും ധൈര്യവും വെച്ചാണ് ഇപ്പോള്‍ പാടാന്‍ പോകുന്നത്. നിങ്ങള്‍ എന്നോട് ക്ഷമിക്കണം,’ മോഹന്‍ലാലിന്റെ വാക്കുകള്‍.

ഇതിനുശേഷം വെണ്ണിലാ ചോലയിലെ എന്ന ഗാനമാണ് മോഹന്‍ലാല്‍ പാടിയത്. നിരവധി പ്രേക്ഷകരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal old video viral

Latest Stories

We use cookies to give you the best possible experience. Learn more