ഹൈദരാബാദ്: നൂറ് കോടി ക്ലബ്ബിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ഒടിയന്‍ വീണ്ടുമെത്തുന്നു. എന്നാല്‍ ഇത്തവണ ഡോക്യമെന്ററി രൂപത്തിലാണ് എത്തുന്നത്. “ഇരവിലും പകലിലും ഒടിയന്‍” എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ.
നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഡോക്യുമെന്ററിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. “ആ മിത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു മിത്ത് ആധുനികവല്‍ക്കരണത്തിലൂടെ ആ മിത്ത് തുടച്ചനീക്കപ്പെട്ടു. ഒടിയന്റ മിത്ത് ഇവിടെ വീണ്ടും അനാവരണം ചെയ്യുകയാണ്.
“ഇരവിലും പകലിലും ഒടിയന്‍” എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..” എന്നായിരുന്നു ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Also Read ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന് ശേഷം സോഫിയ കൊപോളയും ബില്‍ മുറേയും വീണ്ടും ഒന്നിക്കുന്നു
അതേസമയം ഒടിയന്‍ കഴിഞ്ഞ ദിവസം നൂറ് കോടി ക്ലബ്ബില്‍ കയറിയിരുന്നു മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്ന ഒടിയന്‍ 30 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്.
DoolNews Video