സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ബോക്സറുടെ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പഴയ സര്‍വകലാശാല ഗുസ്തി ചാമ്പ്യനായ മോഹന്‍ലാല്‍ ബോക്സര്‍ ലുക്കിലെത്തിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവെച്ച ജിം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധനേടുന്നത്.
മോഹന്‍ലാല്‍ രജിനികാന്തിനോടൊപ്പമെത്തുന്ന ജയിലര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10നാണ് റിലീസിനെത്തുന്നത്.
ജാക്കി ഷറോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെല്‍സണ്‍ ചിത്രത്തിലുള്ളത്.
മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. 2021ലെ അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജിനികാന്ത് ചിത്രം എന്ന നിലയില്‍ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളുടെ നിരയിലാണ് ജയിലറുള്ളത്.
സിനിമയുടേതായി അടുത്തിടെ ഒഫിഷ്യല്‍ ഷോകേസ് എന്ന
പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ
സോഷ്യല്‍മീഡിയയില്‍ വന്‍ വൈറലായിരുന്നു. ചിത്രത്തിലെ
‘കാവലയ്യാ’ എന്ന ഗാനവും ഏറെ തരംഗമായിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അതേസമയം ജയിലറിലെ തന്റെ കഥാപാത്രം വളരെ ഇന്‍ട്രസ്റ്റിങാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം മനോരമ ന്യൂസിനോട് പറഞ്ഞത്.
‘ജയിലറിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അത് വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ളൊരു സിനിമയാണ്. എന്റെ കഥാപാത്രവും വളരെ ഇന്‍ട്രസ്റ്റിങ്ങാണ്. സിനിമയെ പറ്റിയോ എന്റെ കഥാപാത്രത്തെ പറ്റിയോ കൂടുതല്‍ പറഞ്ഞാല്‍ അതിന്റെ രസം പോകും, അതൊരു സസ്പെന്‍സ് ആയിട്ട് ഇരിക്കട്ടെ,’ മോഹന്‍ലാല്‍ പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒന്നിക്കുന്ന
മലൈക്കോട്ടൈ വാലിബനെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്.
മലയാള സിനിമയില്‍ ആദ്യമായി കാണുന്ന തരത്തിലുള്ള പ്രകടനങ്ങളായിരിക്കും മലൈക്കോട്ടൈ വാലിബനില്‍ കാണാന്‍ പോവുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കാലമോ ദേശമോ ഇല്ലാത്ത കഥയാണ് വാലിബന്റേതെന്നും സ്പിരിച്വലായും ഫിലോസഫിക്കലായും ചിത്രം കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal new post viral on social media