കൊച്ചി: തീര്‍ത്തും അപ്രതീക്ഷിതമായി മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രമാണ് ലാലിന്റെ പുതിയ ചിത്രം.
ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസ്യറ്റ് ആയി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും.
സിനിമയുടെ കൂടുതല്‍ വിവരങ്ങള്പുറത്തുവിട്ടിട്ടില്ല. ഡ്രാമയാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.