| Friday, 26th October 2018, 6:50 pm

''ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എനിക്ക് ജാമ്യം കിട്ടും'''; പൊട്ടിച്ചിരിപ്പിച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. ഒരു മുഴുനീള കോമഡി ചിത്രമായിരിക്കുമെന്ന സൂചനയാണ് ടീസര്‍ തരുന്നത്. ചിത്രത്തിലെ നായിക ആശ ശരതും മോഹന്‍ലാലും മാത്രമാണ് രണ്ടാം ടീസറില്‍ ഉള്ളത്.

“സ്വന്തം ഭര്‍ത്താവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ ചതിച്ചീ നിന്നെയൊക്കെയുണ്ടല്ലോ. എടീ ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെ ഈ കേസിനു ജാമ്യം കിട്ടും എന്നെ വെറുതെ വിടുകയും ചെയ്യും.” എന്ന ഡയലോഗാണ് ടീസറില്‍ ഉള്ളത്.

Also Read കമ്യൂണിസ്റ്റ് ആകരുത് എന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: വിനീത് ശ്രീനിവാസന്‍

ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. നേരത്തെ മോഹന്‍ലാല്‍ പാടിയ ചിത്രത്തിന്റെ പ്രോമോ സോങ് വൈറലായിരുന്നു. ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവര്‍ക്ക് പുറമേ കലാഭവന്‍ ഷാജോണും ഷാലിന്‍ സോയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സേതുവിന്റേതാണ് തിരക്കഥ. ചിത്രം നവംബര്‍ ഒന്നിന് തിയ്യേറ്ററുകളില്‍ എത്തും.

We use cookies to give you the best possible experience. Learn more