അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും?; ഭീകരാക്രമണത്തെയും രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്
Social Media
അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും?; ഭീകരാക്രമണത്തെയും രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 7:54 pm

ഹൈദരബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തെയും പെരിയയിലെ രാഷ്ട്രീയ കൊലപാതകത്തെയും അപലപിച്ച് നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്.അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു… നാം ജീവിക്കുന്നു” എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.

വടക്ക്‌നിന്നും വീണ്ടും മൃതദേഹപേടകങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വീട്ട് മുറ്റങ്ങളിലെത്തി എന്ന് തുടങ്ങുന്ന ബ്ലോഗില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച മോഹന്‍ലാല്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ചു.

രാജ്യത്തിന്റെ വടക്കുഭാഗത്ത് ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. നമുക്കിടയിലുള്ള ഭീകരരെ ഒറ്റപ്പെടുത്താനും തള്ളിക്കളയാനും ആരായിരുന്നാലും ശരി സഹായിക്കാതിരിക്കാനും മോഹന്‍ലാല്‍ പറഞ്ഞു.

മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടേയെന്ന പ്രത്യാശയും മോഹന്‍ലാല്‍ തന്റെ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നു. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

DoolNews video