| Wednesday, 6th June 2018, 7:55 pm

നിപാ വൈറസ്; മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് മാറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ആരാധകരെ നിരാശയിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രം നിരാളിയുടെ റിലീസ് ഡേറ്റ് മാറ്റി. ജൂലെെ 12 നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ജൂണ്‍ 15 ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതി. മലബാര്‍ മേഖലയൊന്നാകെ നിപാ ഭീതിയിലായതാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയത്.

റിലീസിന് അനുബന്ധമായി കൊച്ചിയില്‍ സംഘടിപ്പിക്കാനിരുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും നിര്‍ത്തിവച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോളും ചിത്രത്തെ ബാധിക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് റിലീസ് മാറ്റിയത്.

നേരത്തെ ചിത്രത്തിനായി മോഹന്‍ലാലും ശ്രേയാ ഘോഷാലും ഒരുമിച്ചാലപിച്ച അഴകേ അഴകേ ആദ്യമായി എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.


‘സണ്ണിച്ചാ നിന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല’; സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ നാടകത്തിന്റെ ട്രൈലര്‍ ദുല്‍ഖര്‍ പുറത്ത് വിട്ടു


ദസ്‌തോല, എസ്.ആര്‍.കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്സീറയാണ്. ത്രീ ഇഡിയറ്റ്സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്‌റ്റൈലിസ്റ്റ് ആയിരുന്നു സെറീന. ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മുംബൈ,പൂന,സത്താറ,മംഗോളിയ, തായ്‌ലന്‍ഡ്, എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more