| Monday, 26th March 2018, 7:23 pm

അഴകാന നീലി വരും....ടോണികുട്ടാ; മഞ്ജുവിന്റെ പാട്ടുമായി 'മോഹന്‍ലാലിന്റെ' പുതിയ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മോഹന്‍ലാലിന്റെ” രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.

കോട്ടയം കുഞ്ഞച്ചനിലെ മോഹന്‍ലാല്‍ വരുമോ എന്ന ജഗതി ശ്രീകുമാറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. നമ്പര്‍ 20 മദ്രാസ്‌മെയിലില്‍ ഇന്നസെന്റ് ആലപിച്ച ടോണികുട്ടാ എന്ന ഗാനം മഞ്ജു വാര്യര്‍ ആലപിക്കുന്നുമുണ്ട്. ഏപ്രിലില്‍ വിഷു റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.


Also read ‘പരീക്ഷക്ക് പോലും ഞാനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ല’; മഹാനദിയുടെ ഡബ്ബിങ്ങിനായി ഉറക്കമിളച്ച് ദുല്‍ഖര്‍


മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്. “ചങ്കല്ല, ചങ്കിടിപ്പാണ്” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സാജിദ് യഹിയയുടെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ മധു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയാണ്.

മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സെന്‍സറിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാലാണ് ടീസര്‍ പുറത്തിറങ്ങാന്‍ വൈകിയിരുന്നത്.

We use cookies to give you the best possible experience. Learn more