| Tuesday, 6th June 2017, 1:56 pm

രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആലും പിന്നെ ആര്യവേപ്പും; ഇവരെന്താ ബോണ്‍സായ് തൈകളാണോ നടുന്നത്; മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന മരംനടീലുമായി ബന്ധപ്പെട്ടുള്ള തമാശകള്‍ ഒടുങ്ങുന്നില്ല. നടന്‍ മോഹന്‍ലാല്‍ വൃക്ഷത്തൈ നട്ടതുമായി ബന്ധപ്പെട്ടതാണ് ഏറ്റവും ഒടുവിലായി വരുന്ന തമാശ.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിന്റെ രസതന്ത്ര വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്‍പിലെ വിശാലമായ മുറ്റത്തായിരുന്നു മോഹന്‍ ലാല്‍ ആല്‍മരം നട്ടത്. രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആര്യവേപ്പ് സംവിധായകന്‍ ലാല്‍ ജോസും നട്ടു.

ഇതോടെ ഇവര്‍ ബോണ്‍സായ് തൈകളാണോ നടുന്നത് എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയില്‍ ചിലര്‍ എത്തി. ആല്‍മരവും ആരിവേപ്പും രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ നടുന്ന ഇവരെ എന്തുചെയ്യണമെന്നാണ് ചിലരുടെ ചോദ്യം.


Dont Miss ‘പ്ലാസ്റ്റിക് കഴിച്ച് ഏറ്റവുമധികം പശുക്കള്‍ മരിക്കുന്നത് യു.പിയില്‍; ആദ്യം റോഡില്‍ അലഞ്ഞുതിരിയുന്നവയെ സംരക്ഷിക്ക്’ യു.പിയിലെ ഗോസംരക്ഷകരെ പരിഹസിച്ച് നിതീഷ് കുമാര്‍ 


മരം നടീല്‍ വെറും ഒരു ഷോ മാത്രമായി പലരും കാണുകയാണോ എന്ന ചോദ്യവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും ഉള്‍പ്പെടുള്ളവര്‍ വൃക്ഷത്തൈ വെച്ചുപിടിപ്പിക്കാറുണ്ട് എന്നല്ലാതെ എന്നാല്‍ അവയുടെ സംരക്ഷണത്തെ കുറിച്ച് ആരും ബോധവാന്‍മാരാകാരില്ല.

ഏതാണ്ട് ഇതിന് സമാനമായ കാഴ്ച തന്നെയായിരുന്നു ഇന്നലെ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ നടത്തിയ മരം നടീലും. ബിന്ദുകൃഷ്ണയും ഒപ്പമുള്ള പ്രവര്‍ത്തകരും വലിയ ആഴമുള്ള കുഴിയിലേക്ക് ചെറിയ വൃക്ഷത്തൈ എടുത്ത് എറിയുകയായിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വെറും പ്രശസ്തിക്ക് വേണ്ടി മാത്രം മരംനടുന്ന കപട പ്രകൃതി സ്‌നേഹികളെ യഥാര്‍ത്ഥത്തില്‍ പൊളിച്ചടുക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

Image may contain: 6 people, people smiling, people standing and outdoor

ചിത്രീകരണം നടക്കുന്ന “വെളിപാടിന്റെ പുസ്തകം” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ലാല്‍ വൃക്ഷത്തൈ നടാനായി എത്തിയത്. സംവിധായകനായ ലാല്‍ ജോസും തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലാല്‍ വൃക്ഷത്തെ നട്ടപ്പോള്‍ ചുറ്റും കൂടിനിന്നവര്‍ ഹര്‍ഷാരവം മുഴക്കുകയായിരുന്നു. അവരെ നോക്കി ലാല്‍ “ലാലൊരു ആല്‍ നട്ടു” എന്നുകൂടി പറഞ്ഞപ്പോള്‍ കൈയടിക്കൊപ്പം കൂട്ടച്ചിരിയുമായി.

ഈ തൈ വളര്‍ന്ന് ആയിരങ്ങള്‍ക്ക് പ്രാണവായു നല്‍കട്ടേ എന്നും ലാല്‍ പറഞ്ഞു. “വലിയ സന്തോഷത്തോടെയാണ് ഈ സല്‍കര്‍മം ചെയ്യുന്നതെന്നും നാം ഓരോരുത്തരും വൃക്ഷങ്ങളെ പരിപാലിക്കാന്‍ മുന്നിട്ടിറങ്ങണമെന്നുമായിരുന്നു ലാലിന്റെ വാക്കുകള്‍.

ഫോട്ടോ കടപ്പാട് : മാധ്യമം

We use cookies to give you the best possible experience. Learn more