| Saturday, 7th December 2019, 9:59 am

അഭ്യൂഹമല്ല... ഉറപ്പിക്കാം; ദൃശ്യത്തിന് ശേഷം റിയലിസ്റ്റിക് ആക്ഷന്‍ ത്രില്ലറുമായി മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീം, നായിക തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച ഫാമിലി ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മാസ് കാറ്റഗറിയില്‍പ്പെടുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം തൃഷയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ തന്നെ ചിത്രം സംബന്ധിച്ച് ചില അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം ഉടന്‍ തുടങ്ങുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് തന്നെ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

റിയലിസ്റ്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമായിരിക്കും പുതിയ ചിത്രമെന്നും ദൃശ്യം പോലേയോ പതിവ് മാസ് പടങ്ങളുടെ പോലേയോ ആയിരിക്കില്ലെന്നും ജീത്തു പറയുന്നു. മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിവിന്‍ പോളി നായകനായ ഹേയ് ജൂഡിന് ശേഷം തൃഷ വീണ്ടും മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more