| Saturday, 30th September 2023, 4:02 pm

പ്രഭാസും മോഹൻലാലും; വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രൊജക്റ്റ് 'കണ്ണപ്പ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’  വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രം ആരാധകരെയും  സിനിമ മേഖലയെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ്. പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ ‘കംപ്ലീറ്റ് ആക്ടർ’ മോഹൻലാൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഇതുവരെയുള്ള അപ്‌ഡേറ്റുകളിൽ അത്രയധികം സന്തോഷത്തിലുള്ള ആരാധകർ ഇനി വരുന്ന അപ്‌ഡേറ്റുകൾക്കും സർപ്രൈസുകൾക്കുമായി കാത്തിരിക്കുകയാണ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മണി ശർമ്മയും സ്റ്റീഫൻ ദേവസിയും ചേർന്നാണ് ചിത്രത്തിലെ  സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകരും ആരാധകരും ഒരുപോലെ  കാത്തിരിക്കുകയാണ്.

Content Highlight: Mohanlal is acting in Vishnu Manchu’s Pan Indian film ‘Kannapa’

ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

We use cookies to give you the best possible experience. Learn more