എല്ലാകാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ്. ലോക്ഡൗണ്‍ കാലത്തും ചിത്രത്തിന് പ്രേക്ഷകര്‍ വര്‍ധിക്കുകയാണെന്ന് യൂട്യൂബ് വ്യൂസ് പറയുന്നു. എന്നാല്‍ ഈ ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഭാസ്‌കരനാവാന്‍ ആലോചിച്ചിരുന്നത് മോഹന്‍ലാലിനെയാണ്. ചിത്രത്തില്‍ ഭാസ്‌കരനെ അവതരിപ്പിച്ച ശ്രീനീവാസനാണ് ആ കഥ വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ച രഘുനാഥ് പലേരി തന്നെയാണ് ആദ്യം സംവിധാനം ചെയ്യാനും ആലോചിച്ചിരുന്നത്.മോഹന്‍ലാലിനെയാണ് ഭാസ്‌കരനായി അദ്ദേഹം നിശ്ചയിച്ചത്. ജയറാം ചെയ്ത കഥാപാത്രം ശ്രീനീവാസനെ കൊണ്ട് ചെയ്യിക്കാനും. എന്നാല്‍ അന്ന് ചിത്രം നടന്നില്ല.
പിന്നീട് ഈ തിരക്കഥ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോഴും മോഹന്‍ലാലെന്ന ആലോചനയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ഈ തിരക്കഥ വായിച്ച ഇന്നസെന്റാണ് ഭാസ്‌കരന്റെ വേഷം ശ്രീനിവാസന്‍ ചെയ്യുന്നതാണ് നല്ലതെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുന്നത്.
കാരണം മോഹന്‍ലാല്‍ അന്ന് തന്നെ സൂപ്പര്‍ താരമായി കഴിഞ്ഞിരുന്നു. വലിയ ചിത്രങ്ങളാണ് ചെയ്തിരുന്നതും. അതിനാല്‍ ലളിതമായ കഥ പറയുന്ന ചിത്രമായ പൊന്മുട്ടയിടുന്ന താറാവില്‍ മോഹന്‍ലാലെത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷ വലുതാവുകയും അത് ചിലപ്പോള്‍ ചിത്രത്തെ ദോഷമായി ബാധിച്ചേക്കുമെന്നും ഇന്നസെന്റ് സത്യന്‍ അന്തിക്കാടിനോടും രഘുനാഥ് പലേരിയോടും പറഞ്ഞു. ഇരുവര്‍ക്കും അത് ബോധ്യപ്പെട്ടതോടെയാണ് ശ്രീനിവാസന്‍ ഭാസ്‌കരന്റെ വേഷത്തിലേക്കെത്തുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.