|

ലാലേട്ടനാണ് മലയാള സിനിമയിലെ മികച്ച കുക്ക്: ഷെഫ് പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ താരങ്ങളില്‍ നിന്നും മികച്ച രീതിയില്‍ കുക്ക് ചെയ്യുന്ന ഒരാളെ തെരെഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ താന്‍ മോഹന്‍ലാലിന്റെ പേര് പറയുമെന്ന് ഷെഫ് പിള്ള.

എല്ലാ താരങ്ങള്‍ക്കും ഭക്ഷണം ഭയങ്കര ഇഷ്ട്ടം ആണെന്നും എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ച് അതിനോട് കൂടുതല്‍ താല്‍പര്യമുണ്ടെന്നും ഷെഫ് പിള്ള പറയുന്നു.

‘എല്ലാ താരങ്ങള്‍ക്കും ഭക്ഷണം ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ ലാലേട്ടനെ സംബന്ധിച്ച് ഭക്ഷണത്തോടും കുക്കിങിനോടും കുടുതല്‍ താല്‍പ്പര്യമുണ്ട്. ഒഴിവ് കിട്ടുന്ന സമയങ്ങളില്‍ അദ്ദേഹത്തിന്റെ ഹോബി തന്നെ കുക്കിങ്ങാണ്,’ ഷെഫ് പിള്ള പറയുന്നു.

മോഹന്‍ലാലിന് ഭക്ഷണത്തെ കുറിച്ച് നല്ല അറിവുണ്ടെന്നും പല പല രാജ്യങ്ങളിലെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഏതാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും ഷെഫ് പിള്ള കൂട്ടിചേര്‍ക്കുന്നു.

‘ഏതൊക്കെ രാജ്യത്ത് എന്തൊക്കെ തരത്തില്‍ ഭക്ഷണങ്ങള്‍ ഉണ്ടെന്ന് ലാലേട്ടന് നന്നായി അറിയാം. അദ്ദേഹത്തിന്റെ ഭക്ഷണത്തെ കുറിച്ചുള്ള അറിവ് അപാരമാണ്. എന്തൊക്കെ ഭക്ഷണമാണ് വ്യത്യസ്തമായിട്ടുള്ളത് അത് എങ്ങാനെ ഉണ്ടാക്കാം മീറ്റ് എങ്ങനെ കട്ട് ചെയ്യാം തുടങ്ങി എല്ലാം തന്നെ ലാലേട്ടന് കൃത്യമായി അറിയാം,’ ഷെഫ് പിള്ള പറയുന്നു.

ഒരു ഷെഫിനോ ഫുഡ് എന്തുസിയാസ്റ്റിനോ മാത്രം അറിയുന്ന പല കാര്യങ്ങളും മോഹന്‍ലാലിന് കൃത്യമായി അറിയാം എന്നും ഷെഫ് പിള്ള പറയുന്നുണ്ട്. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷെഫ് പിള്ള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സൗത്ത് അമേരിക്കയിലെ സാലഡുകളെ പറ്റിയൊക്കെ അദ്ദേഹം വാചലനാകുമ്പോള്‍ മിണ്ടാതെ ഇരുന്ന് കേള്‍ക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ഷെഫ് പിള്ള വ്യക്തമാക്കി.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലൈക്കോട്ട വാലിബന്‍ ഉള്‍പ്പടെ വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാന്‍ ഇരിക്കുന്നത്.

Content Highlight: Mohanlal have deep knowledge in food says Chef Pillai

Latest Stories