'ലാലേട്ടന്റെ കൗതുകങ്ങള്‍'; ട്വല്‍ത്ത് മാന്‍ ലൊക്കേഷനില്‍ 'ഓഡ് ഓര്‍ ഈവന്‍' കളിച്ച് ലാലേട്ടനും ചന്ദുനാഥും
Movie Day
'ലാലേട്ടന്റെ കൗതുകങ്ങള്‍'; ട്വല്‍ത്ത് മാന്‍ ലൊക്കേഷനില്‍ 'ഓഡ് ഓര്‍ ഈവന്‍' കളിച്ച് ലാലേട്ടനും ചന്ദുനാഥും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd May 2022, 2:41 pm

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടില്‍ ഒന്നാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ്. ഇരുവരും അവസാനമായി ഒന്നിച്ച സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ട്വില്‍ത്ത് മാന്‍ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി സ്ട്രീമിംഗ് തുടരുകയാണ്.

ഒരു റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നതും അവിടെ ഒരു കൊലപാതകം നടക്കുന്നതുമാണ് ട്വല്‍ത്ത് മാന്റെ പ്രമേയം. ഫോണില്‍ വരുന്ന മെസേജുകളും കോളുകളും മറ്റുള്ളവര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്ന ഒരു ഗെയിമിന് ശേഷം സംഭവിക്കുന്ന വാക്ക് തര്‍ക്കങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടക്കുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രം ഇവരെയെല്ലാം ഒരു റൂമില്‍ എത്തിച്ച് ഒരു മേശക്ക് ചുറ്റും ഇരുത്തി കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രം തന്നെ ഒരു ഗെയിമുമായി ബന്ധപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ചന്ദുനാഥ് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ വീഡിയോ ആണ് ഇത്. വീഡിയോയില്‍ ഉള്ളത് മോഹന്‍ലാലും ചന്തുനാഥും ചേര്‍ന്ന് ഓഡ് ഓര്‍ ഈവന്‍ കളിക്കുന്നതാണ്.

‘ ഗോഡ്‌സ് ക്യൂരിയോസിറ്റി’ എന്ന തലക്കെട്ടിലാണ് ചന്തുനാഥ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും ഗെയിം് കളിക്കുന്നത്. മറ്റ് താരങ്ങളെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരേയും വീഡിയോയില്‍ കാണാം. മുന്‍പും ഇത്തരത്തില്‍ ട്വില്‍ത് മാന്‍ സെറ്റില്‍ നിന്നുമള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12വേ മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

 

 

 

Content Highlight: Mohanlal Funny Video from 12th man location shares Chandhunath