Advertisement
Film News
മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 13, 02:22 pm
Friday, 13th October 2023, 7:52 pm

മോഹന്‍ലാല്‍, റോഷന്‍ മേക്ക പ്രധാന വേഷങ്ങളിലെത്തുന്ന വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ ഇന്ന് മുംബൈയില്‍ ആരംഭിച്ചു. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും. ദസറ നാളില്‍ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

മൈസൂരവില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യൂളില്‍ മോഹന്‍ലാല്‍, റോഷന്‍ മേക്ക, സഹ്റ എസ്. ഖാന്‍, ഷാനയ കപൂര്‍ എന്നിവരാണുണ്ടായിരുന്നത്.

ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുര്‍ലോ എത്തിയതിന് ശേഷം ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്ന്‍ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്‌കെയിലിലേക്ക് നീങ്ങുകയാണ്.

മൈസൂരില്‍ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ നന്ദ കിഷോര്‍ പറഞ്ഞു. ‘ ഞങ്ങളുടെ ടൈറ്റ് ഷൂട്ടിങ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവന്‍ പ്രൊഡക്ഷന്‍ ടീമിനും നന്ദി പറയുന്നു.

പ്രധാന അഭിനേതാക്കളായ മോഹന്‍ലാല്‍ സാര്‍, റോഷന്‍, ഷാനയ, ശ്രീകാന്ത്, രാഗിണി എന്നിവര്‍ തിരക്കേറിയ സമയപരിധികള്‍ നിറവേറ്റാന്‍ രാപ്പകലില്ലാതെ പ്രയത്‌നിച്ചു. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ സാറും പീറ്റര്‍ ഹെയ്‌നും വീണ്ടുമൊന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്തു,’ നന്ദ കിഷോര്‍ പറഞ്ഞു.

2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. പി.ആര്‍.ഒ – ശബരി

Content Highlight: Mohanlal film ‘Vrishabha’; Second schedule has started