| Thursday, 12th April 2018, 8:09 pm

'ചങ്കല്ല.. ചങ്കിടിപ്പാണേ...'; മോഹന്‍ലാല്‍ സിനിമയുടെ പ്രൊമോ ഗാനം പുറത്ത്, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന “മോഹന്‍ലാല്‍” സിനിമയുടെ ഫാന്‍ ആന്തം പുറത്തിറങ്ങി. നടന്‍ നിവിന്‍പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പ്രൊമോ ഗാനം പുറത്തിറക്കിയത്.

ചങ്കല്ല.. ചങ്കിടിപ്പാണേ.. എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹിയയും പ്രകാശ് അലക്‌സുമാണ് സംഗീത സംവിധായകന്‍.

മഞ്ജുവിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്.

“ചങ്കല്ല, ചങ്കിടിപ്പാണ്” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സാജിദ് യഹിയയുടെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ മധു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയാണ്.

മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും ചിത്രം വിഷു റിലീസ് ആയി തന്നെ തിയറ്ററുകളിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.


ALSO READ:  പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെയെന്ന് ടോമിച്ചന്‍ മുളകുപാടം


ചിത്രം ഏപ്രില്‍ പതിനാലിന് റിലീസ് ചെയ്യരുതെന്ന് തൃശ്ശൂര്‍ ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാറിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു പ്രദര്‍ശനം തടഞ്ഞത്.

തന്റെ കഥാസമാഹാരത്തിലെ കഥ മോഷ്ടിച്ചിട്ടാണ് “മോഹന്‍ലാല്‍” സിനിമക്ക് തിരക്കഥയൊരുക്കിയതെന്നാണ് രവികുമാറിന്റെ പരാതി. “മോഹന്‍ലാലിനെ എനിക്ക് ഇപ്പോള്‍ ഭയങ്കര പേടിയാണ്..” എന്ന തന്റെ കഥ മോഷ്ടിച്ചാണ് സാജിദ് യഹിയ “മോഹന്‍ലാല്‍” എന്ന ചിത്രം ഒരുക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചത്.


Also Read:  കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശാന്തികൃഷ്ണ വീണ്ടും ചാക്കോച്ചന്റെ അമ്മയാവുന്നു


എന്നാല്‍ കഥ മോഷ്ടിച്ചതല്ലെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയില്‍ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെയാണ് ഇത് കോപ്പിയടിയാണെന്നാണ് രവികുമാര്‍ ആരോപിച്ചതെന്നും യഹിയ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more