കൊച്ചി: ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു ഫോട്ടോയാണ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും യുവ താരങ്ങളായ പൃഥ്വിരാജും ദുല്‍ഖറും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രം പങ്കുവെച്ച് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ഉന്നയിച്ച ഒരു ചോദ്യം.
ഇതിന് പിന്നാലെ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്നും പൃഥ്വി സംവിധാനം ചെയ്യുമെന്നും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
😊❤️ @Mohanlal @dulQuer pic.twitter.com/jP6MXQNPcb
— Prithviraj Sukumaran (@PrithviOfficial) August 25, 2020
എന്നാല്‍ ഇതല്ലെന്നും മൂന്ന് പേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇതെന്നും ആരാധകര്‍ വാദിക്കുന്നുണ്ട്. ഇവര് മൂന്നും വന്നാല്‍ ‘പൊളിക്കും’ എന്ന പ്രതീക്ഷയും കമന്റുകളായി വരുന്നുണ്ട്.
അതേസമയം ഓണത്തിന് നടക്കുന്ന ഏഷ്യാനെറ്റിന്റെ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടലെന്നും മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നാണ് സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Mohanlal film is directed by Prithviraj and produced by Dulquar? Fans search for the reason behind the viral photo