Kerala
മാനുമായും പുലിയുമായും കൂട്ട് കൂടിക്കോളു, ചാണകങ്ങളെ അടുപ്പിക്കല്ലേ ലാലേട്ടാ; മോഹന്‍ലാലിനോട് ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 05, 12:52 pm
Wednesday, 5th September 2018, 6:22 pm

തിരുവനന്തപുരം: മോഹന്‍ലാലിനോട് ബി.ജെ.പിയില്‍ ചേരരുതെന്ന് അഭ്യര്‍ത്ഥിച്ച് ആരാധകര്‍. ഏറ്റവും പുതിയ സിനിമയായ ഒടീയന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടപ്പോഴാണ് ആരാധകര്‍ അഭ്യര്‍ത്ഥനയുമായി കമന്റുകളില്‍ കൂട്ടമായെത്തിയത്.



മാനുകളുടെ ഇടയില്‍ മോഹന്‍ലാല്‍ നില്‍ ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിന്റെ താഴെയാണ് മാനുമായും നരിയുമായും സിംഹമായും പുലിയായും കൂട്ടുകൂടിക്കോളു ചാണകങ്ങളുടെ കാളയേയും പശുവിനേയും അടുപ്പിക്കരുത് എന്ന കമന്റ് ഉള്ളത്. ഒരുപാട് പേര്‍ ഇതേ കമന്റ് പോസ്റ്റില്‍ ഇടുന്നുണ്ട്.


ALSO READ: സ്വവര്‍ഗ്ഗാനുരാഗത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി നാളെ


ഈ വയസ്സാന്‍ കാലത്ത് ചാണകത്തില്‍ ചവിട്ടിയാല്‍ കഴുകിയെടുക്കാന്‍ പ്രയാസമാണെന്ന് പരിഹാസരൂപത്തിലുള്ള പ്രതികരണങ്ങളും പോസ്റ്റില്‍ കാണാം.



ലാലേട്ടന്‍ ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന ആരാധകരുടെ കമന്റുകളും കാണാം.

പ്രധാനമന്ത്രിയുമായി താരം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കും എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താരം ഇതിനോട് പ്രതികരിക്കാനില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.