കൊച്ചി: ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡബ്ല്യു.സി.സിയുടെ പോസ്റ്റിന് താഴെയാണ് ലാല്‍ ആരാധകര്‍ തെറിവിളിയുമായി എത്തിയത്.
നീയൊന്നും വിചാരിച്ചാല്‍ മലയാള സിനിമയെയോ സൂപ്പര്‍ സ്റ്റാറുകളെയോ ഒരു പിണ്ണാക്കും ചെയ്യാന്‍ സാധിക്കില്ലെന്നും ലാലേട്ടനെ തൊട്ട് അധികം കളിക്കേണ്ടെന്നും പറഞ്ഞായിരുന്നു ചില ആരാധകരുടെ കമന്റുകള്‍.
കോടതി വിധി വരുന്നതിനുമുന്നേ ആരുടെ പേരിലും കുറ്റാരോപണം ഉന്നയിക്കുന്നതു തന്നെ കുറ്റമാണ്, ഫെമിനിസം ഓവറാക്കാന്‍ ഒരോരോ കൂതറ സംഘടന…. ലാലേട്ടനെ തൊട്ടധികം കളി വേണ്ടട്ടാ…. എന്നായിരുന്നു ഒരു കമന്റ്.
“”ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടി ഇതൊക്കെ പറ അല്ലാതെ ഇവിടെ കിടന്നു മോങ്ങിയിട്ടു ഒരു കാര്യവും ഇല്ല…. സപ്പോര്‍ട്ട് ലാലേട്ടന്‍
“”ചങ്കൂറ്റത്തോടെ AM MA യുടെ ജനറല്‍ ബോഡിയില്‍ പറയാന്‍ കഴിഞ്ഞില്ല. നാട്ടുകാരെ കാണിക്കാന്‍ എഫ്.ബിയില്‍ പോസ്റ്റ് ഇട്ടു കാണിക്കുന്നത്. പെണ്ണായിരുന്നിട്ടും ഇതുങ്ങളോട് ഒരു ലോഡ് പുഛം””
“”ദിവസവും ഓരോ പോസ്റ്റ്കളു ഇറക്കിയില്ലേ ഉറക്കം വരില്ല ..ഈ ഇര നടി ഏത് അമ്മക്ക് ആണ് പരാതി കൊടുത്തേ ..ആ കേസ് ലാലേട്ടന്‍ പൊളിച്ചു ..ഓരോന്നായി അങ്ങനെ പുറത്തു വരട്ടെ””
“”അതിന്..നീയൊന്നും വിചാരിച്ചാല്‍ മലയാള സിനിമയെയോ സൂപ്പര്‍ സ്റ്റാറുകളെയോ ഒരു പിണ്ണാക്കും ചെയ്യാന്‍ സാധിക്കില്ലടീ ഫെമിനിച്ചികളേ..ഒരു പണിയും ഇല്ലാതെ ഫീല്‍ഡ് ഔട്ട് ആയ് വീട്ടില്‍ ഇരുന്നു തിന്നുമ്പോള്‍ എല്ലിനിടയില്‍ കയറിയാല്‍ നീയൊക്കെ വേറെ പണി നോക്കണം.””
“”കുറ്റാരോപിതന്റെ കൂടെ നില്‍ക്കാന്‍ പാടില്ലേ…ശെടാ..കുറ്റം ചെയ്തെന്ന് തെളിവൊന്നും ഇല്ലല്ലോ,വെറും സംശയം..ഇതിന്റെ പുറകില്‍ ആരാണെന്നും ആരുടെ താത്പര്യങ്ങളാണെന്നും കാലം തെളിയിക്കും ,കോടതി തെളിയിക്കും…നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു ,ചെയ്തയാള്‍ ശിക്ഷിക്കപ്പെടട്ടെ, അത് ദിലീപ് തന്നെ ആവണം എന്ന് വല്ല നിര്‍ബന്ധമോ,അജണ്ടയോ ഉണ്ടോ..””
“”നിങ്ങള്‍ക്ക് ഒക്കെ അദ്ദേഹം ഇപ്പോ വെറും അമ്മ പ്രസിഡന്റായി. ലാലേട്ടന്‍ എന്നു പണ്ട് വിളിച്ച ഫെമിനിച്ചികള്‍ ഇപ്പോ ആ പേരു വിളിക്കാന്‍ പോലും മടിക്കുന്നു. നിങ്ങള്‍ക്ക് ഒക്കെ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു തന്ന ആ വലിയ നടനെകുറിച്ച് പറയാന്‍ പോലും നിങ്ങള്‍ക്ക് അര്‍ഹതയില്ല.
ഫീല്‍ഡ് ഔട്ടായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മാ മാത്രമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. അമ്മ ഒരു സംഘടന ആണു. അതിലെ ഒരാള്‍ മാത്രമാണു ലാലേട്ടനും. പുള്ളിക്ക് അറിയില്ല ഇതില്‍ നടന്‍ ആണൊ അല്ലെങ്കില്‍ നടിയാണോ നുണ പറയുന്നത് എന്ന്. കോടതി വിധി വന്നിട്ടു തീരുമാനിക്കാം ബാക്കി. അതുകൊണ്ട് ഒരു ഫെമിനിച്ചികളും ആ വലിയ നടനതിരെ തിരിയരുത്. നിങ്ങള്‍ക്ക് അമര്‍ഷം തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ കുറ്റാരോപിതനോട് പോയി എടുക്ക്. ഒരു പണിയും ഇല്ലാത്ത ഒരോരുത്തര്‍ മറ്റുള്ളവര്‍ക്ക് പണിയാക്കാന്‍ വേണ്ടി ഒരോ ഗുലുമാലുമായി ഇറങ്ങിക്കോളും””.-
“”നിങ്ങള്‍ രാജി കൊടുത്തിട്ടുണ്ട് എന്ന് പറയുന്നു പ്രസിഡണ്ട് കിട്ടിയില്ല എന്ന് പറയുന്നു. നടി പരാതി പറഞ്ഞു എന്ന് പറയുന്നു. പ്രസിഡണ്ട് കിട്ടിയില്ല എന്ന് പറയുന്നു. തെളിവ് ഉണ്ടെങ്കില്‍ കാണിക് അല്ലാതെ ചുമ്മാ കെടന്നു വള വളാന്ന് ചെലചോണ്ട് നിക്കരുത്””- എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം എ.എം.എം.എ യുടെ പുതിയ പ്രസിഡണ്ടിന്റെ വാര്‍ത്താ സമ്മേളനം വളരെ അപഹാസ്യമായിരുന്നെന്നും പുച്ഛം തോന്നിയെന്നും പറഞ്ഞ് കമന്റ് ചെയ്യുന്നവരും ഉണ്ട്.
“”പോളണ്ടിനെ പറ്റിയും ഈ വക ഇക്കമാരെ പറ്റിയും ഏട്ടന്മാരെ പറ്റിയും നമ്മുടെ നാട്ടില്‍ ഒന്നും മിണ്ടിക്കൂടല്ലോ. കൂലിക്കാര്‍ ചാടി വീഴും. സൂപ്പര്‍ ഹീറോ ഒരു സൂപ്പര്‍ സീറോ ആയി മാറിയ നിമിഷങ്ങള്‍. ഈ വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നു എന്ന കള്ളം പോലും പറഞ്ഞു. നാട്ടിലെ നന്മയുള്ള ജനങ്ങള്‍ അവളോടൊപ്പം. വരാനിരിക്കുന്ന ചര്‍ച്ചയില്‍ നിങ്ങളുടെ പ്രതിനിധികള്‍ ശക്തമായി നിങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കണം. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം. ആശംസകള്‍!””- എന്നായിരുന്നു ഒരു കമന്റ്
കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും ഡബ്ല്യു.സി.സി പറഞ്ഞിരുന്നു.
ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു തങ്ങള്‍ക്കറിയാന്‍ സാധിച്ചതെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
രണ്ട് നടിമാരുടെ രാജി മാത്രമേ ലഭിച്ചിരുന്നുവെന്നും മോഹന്‍ലാലിന്റെ വാദത്തെ ഡബ്ല്യു.സി.സി എതിര്‍ത്തിരുന്നു. അവളോടൊപ്പം രാജി വെച്ച ഡബ്ല്യു.സി.സി അംഗങ്ങള്‍, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും എ.എം.എം.എയുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണെന്നും ഡബ്ല്യു.സി.സി പറഞ്ഞിരുന്നു.