'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ അധ്യാപികയ്‌ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം
Social Tracker
'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ അധ്യാപികയ്‌ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st February 2019, 9:29 am

കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ അധ്യാപികയായ മിത്ര സിന്ധുവിനെതിരെ സൈബര്‍ ആക്രമണം. കേട്ടാല്‍ അറയ്ക്കുന്ന തെറിയും അസഭ്യവര്‍ഷവും നടത്തിയാണ് ഫാന്‍സ് മിത്ര സിന്ധുവിനെതിരെ ആക്രമണം നടത്തുന്നത്.

സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ വിമര്‍ശിച്ച മിത്ര സിന്ധു, മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്‌കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Read Also : താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; അങ്കണവാടി അടച്ചുപൂട്ടി; അധ്യാപികയ്ക്കും ആയയ്ക്കും സസ്പെന്‍ഷന്‍

 

സിന്ധുവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തും ഇവര്‍ പ്രചരിക്കുന്നുണ്ട്.

സിനിമയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സിന്ധു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.”ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും ഏകതാനമായി നിലനിര്‍ത്താനേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്‌കളങ്കതയും നിര്‍വികാരതയും ഒരു പക്ഷേ ജീവിതത്തില്‍ നല്ല താകും എന്നാല്‍ അഭിനയത്തില്‍ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കള്‍ക്കറിയുമല്ലോ” എന്നും സിന്ധു കുറിപ്പില്‍ പറയുന്നുണ്ട്.