Entertainment news
അമ്മ യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തത്തില്‍ മോഹന്‍ലാലിന് അതൃപ്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 05, 05:22 pm
Tuesday, 5th July 2022, 10:52 pm

താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. വിജയ് ബാബു യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചത് വിമര്‍ശനത്തിന് ഇടയാക്കി എന്ന് ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ എം.എല്‍.എ
നല്‍കിയ കത്തിന് മോഹന്‍ലാല്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വര്‍ത്താകുറിപ്പായി ഇറക്കുമെന്നും ബാബുരാജ് പറഞ്ഞു.

വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ ‘മാസ് ഇന്‍ട്രോ’ എന്ന പേരില്‍ അമ്മയുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച ചാനല്‍ കൈകാര്യം ചെയ്യുന്നവരെ യോഗത്തില്‍ വിളിച്ച് വരുത്തി മോഹന്‍ലാല്‍ ശകാരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ അമ്മയുടെ ജനറല്‍ബോഡി മീറ്റിങ്ങില്‍ വിജയ് ബാബു പങ്കെടുത്തത് വന്‍ വിവാദമായിരുന്നു.

Content Highlight :  Mohanlal expressed dissatisfaction in Vijay babu attented the Amma genral body meeting