|

നാട്ടു നാട്ടുവിന് ചുവടുവെച്ച് മോഹന്‍ലാല്‍; ഈ പ്രായത്തിലും വേറെ ലെവല്‍ എനര്‍ജിയെന്ന് ആരാധകര്‍: വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിനിടെ ഭാര്യ സുചിത്രക്കൊപ്പം ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന പാട്ടിന് താരം ചുവട് വെക്കുന്ന വീഡിയോ മോഹന്‍ലാലിന്റെ ഓഫീഷ്യല്‍ ഫാന്‍സ് ഗ്രൂപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നാട്ടു നാട്ടുവിന് ലാലേട്ടന്‍ ചുവട് വെച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇത് വരെ പന്ത്രണ്ടായിരത്തിനടുത്ത് ആളുകളാണ് കണ്ടത്.

എസ്.എസ് രാജമൗലിയെയും, രാം ചരണിനെയും, ജൂനിയര്‍ എന്‍.ടി.ആറിനെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ
നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.

അറുപത്തിരണ്ടാം വയസ്സിലും ഇങ്ങേരുടെ എനര്‍ജി ലെവല്‍ സമ്മതിച്ചു കൊടുക്കണമെന്നും, അദ്ദേഹത്തിന് മുന്നില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്നുമൊകെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ ഹിന്ദി നടന്‍ അക്ഷയ്കുമാറിനൊപ്പം ചുവട് വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. രാജസ്ഥാനിലെ കല്യാണച്ചടങ്ങില്‍ പഞ്ചാബി പാട്ടിന് താളം വെക്കുന്ന മോഹന്‍ ലാലിന്റെ വീഡിയോ അക്ഷയ് കുമാര്‍ തന്നെയായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലാണ് മോഹന്‍ ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഗുസ്തി താരമായാണ് മോഹന്‍ ലാല്‍ എത്തുന്നത്. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിലും താരമൊരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

Content Highlight: Mohanlal dancing for rrr song went viral on twitter