| Monday, 17th August 2020, 10:55 pm

ആ പാട്ടില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ചത് കാലില്‍ വലിയ ബാന്‍ഡേജ് കെട്ടിവെച്ച്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 4k റീമാസ്റ്റര്‍ വേര്‍ഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ഡാന്‍സ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന സംഭവമാണ്. നിരവധി സിനിമകളില്‍ വ്യത്യസ്ഥ തരത്തിലുള്ള ഡാന്‍സുകള്‍ മോഹന്‍ലാല്‍ കളിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ പലപ്പോഴും ചര്‍ച്ചയാവുന്ന സിനിമയായിരുന്നു കാക്കകുയില്‍.

ചിത്രത്തിലെ ആളാരെ ഗോവിന്ദയും, പാടാം വനമാലിയുമെല്ലാം മോഹന്‍ലാലിന്റെ ചുവടുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പാടാം വനമാലി എന്ന പാട്ടിന്റെ ഡാന്‍സിലെ ഒരു രംഗത്തില്‍ കാലില്‍ വലിയ ബാന്‍ഡേജുമായിട്ടാണ് മോഹന്‍ലാല്‍ സ്റ്റെപ്പുകള്‍ ഇട്ടതെന്നാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച ചിത്രം കാക്കക്കുയിലിന്റെ 4 കെ റീമാസ്റ്റര്‍ വേര്‍ഷന്‍ ഇറങ്ങിയതോടെയാണ് ചിത്രത്തിലെ ഇത്തരം കാര്യങ്ങള്‍ പ്രേക്ഷകര്‍ കണ്ടെത്തുന്നത്.

ഗാനത്തില്‍ എല്ലാ രംഗത്തിലും നര്‍ത്തകര്‍ ചെരിപ്പിടാതെയാണ് ഡാന്‍സ് കളിക്കുന്നത്. എന്നാല്‍ രണ്ട് രംഗങ്ങളില്‍ മോഹന്‍ലാല്‍ സ്ലിപ്പര്‍ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകള്‍ വയ്ക്കുന്നത്.പാട്ടിന്റെ 03:40 ലും 05:03 ലും ഇത് കാണാം. ഈ രംഗത്ത് കാലില്‍ വലിയ ബാന്‍ഡേജ് വച്ച് കെട്ടിയാണ് സ്റ്റെപ്പുകള്‍ ഇടുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രസന്ന മാസ്റ്റര്‍ ആയിരുന്നു കൊറിയോഗ്രഫി. നേരത്തെ പ്രസന്ന മാസ്റ്ററും ഗാനരംഗത്തെ ചിത്രീകരണ രംഗത്തെ കുറിച്ച് ഡി4ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു.

ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് കാക്കകുയില്‍ അടക്കമുള്ള ചിത്രങ്ങള്‍ റീ മാസ്റ്റര്‍ ചെയ്ത് പുറത്തിറക്കുന്നത്. കാക്കകുയില്‍, കളിപ്പാട്ടം, കമ്മീഷ്ണര്‍, ദി ട്രൂത്ത്, ദേവദൂതന്‍, വല്ല്യേട്ടന്‍ തുടങ്ങി നിരവധി സിനിമകള്‍ ഇത്തരത്തില്‍ ഇവര്‍ റീമാസ്റ്റര്‍ ചെയ്തിട്ടുണ്ട്

Mohanlal dance in Padam Vanamali Kakkakuyil 4K

Latest Stories

We use cookies to give you the best possible experience. Learn more