| Tuesday, 21st March 2017, 9:31 am

തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലൂടെ നടന്‍ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് താരം സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങിയത്.

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ്ങ് തീര്‍ന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ തിരിക്കുന്നതിന് മുന്‍പായിട്ടാണ് നഗരത്തിലൂടെ തനിച്ച് സൈക്കിള്‍ യാത്ര നടത്തിയത്.

സുഹൃത്തായ സനില്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുളള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പൊരു സൗഹൃദസദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ന്ന തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലാലിന്റെ ആ ആഗ്രഹസഫലമാക്കാന്‍ ഒപ്പം നില്‍ക്കുകയായിരുന്നു സില്‍.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിളില്‍ ചുറ്റിയ താരം അഞ്ചുമണിയോടെ തിരുവനന്തപുരം നഗരം വിട്ട് കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു.

സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തിയും അല്‍പ്പനേരം നിന്നു.

പുലര്‍ച്ചെയായതിനാല്‍ തന്നെ നഗരത്തില്‍ ആളുകള്‍ കുറവായിരുന്നു. എങ്കിലും രാവിലെ നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും സൈക്കിളില്‍ സവാരി നടത്തുന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് ഞെട്ടി. അവരോടൊക്കെ കൈവീശികാണിച്ച് ലാല്‍ യാത്രതുടരുകയുംചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more