കൊച്ചി:അന്തരിച്ച നടന്‍ പി.സി ജോര്‍ജ്ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. പ്രിയപ്പെട്ട ജോര്‍ജ്ജിന് ആദരാഞ്ജലികള്‍ എന്നായിരുന്നു ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ലാലിനൊപ്പം നിരവധി സിനിമകളില്‍ ജോര്‍ജ് വേഷമിട്ടിരുന്നു.
മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ പി.സി ജോര്‍ജ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് കലാരംഗത്ത് സജീവമായിരുന്നില്ല ഇദ്ദേഹം.
ചാണക്യന്‍, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
കെ.ജി ജോര്‍ജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
പൊലീസുദ്യോഗസ്ഥനായിരിക്കെ ആണ് ജോര്‍ജ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമകളോടും നാടകങ്ങളോടും അഭിനിവേശമുണ്ടായിരുന്ന ജോര്‍ജിന് സിനിമയിലേക്കുള്ള വഴിതെളിയുന്നത് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ്.
തിരുവനന്തപുരത്ത് മെറിലാന്‍ഡ് സുബ്രഹ്‌മണ്യനെ പോയി കാണുകയും സ്റ്റുഡിയോ ചുറ്റിക്കാണുന്നതിനിടയില്‍ അദ്ദേഹം ജോര്‍ജിനോട് ഒരു വേഷം ചെയ്യാമോ എന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ജോര്‍ജിന്റെ ബാച്ചില്‍ എസ്.ഐ ആയി ജോലി നോക്കിയിരുന്ന നടന്‍ അസീസ് സിനിമയില്‍ അഭിനയിക്കാനായി പൊലീസ് വകുപ്പില്‍ നിന്നും അനുവാദം വാങ്ങിയത് അദ്ദേഹത്തിന് പ്രചോദനമായി.68 ഓളം സിനിമകളില്‍ വേഷമിട്ട പി. സി ജോര്‍ജ് തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു ചെയ്തതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mohanlal Condolences PC George Death