| Friday, 22nd March 2019, 11:58 pm

'മീശ പിരിക്കലും മുണ്ട് ഉടുക്കലും ജീപ്പോടിക്കലും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ല; അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം; മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: “മീശ പിരിക്കലും മുണ്ട് ഉടുക്കലും ജീപ്പോടിക്കലും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ലെന്നും അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യമെന്നും നടന്‍ മോഹന്‍ലാല്‍. ദുബായില്‍ തന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മീശ പിരിക്കലും മുണ്ട് ഉടുക്കലും ജീപ്പോടിക്കലും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ല. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. അതൊരു കഴിവാണ്. പ്രേക്ഷകര്‍ക്ക് വേണ്ടത് വേണ്ട പോലെ കൊടുക്കാനുളള ആ വൈദഗ്ദ്യം ഈ ചിത്രത്തിലുണ്ട്. സ്റ്റീഫണ്‍ നെടുമ്പളളി എന്ന കഥാപാത്രത്തിന് അനുയോജ്യമായ രൂപമാണ് ചിത്രത്തില്‍. അതിനെ മനോഹരമായി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിശ്വാസം,” എന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനേയും മഞ്ജു വാര്യറേയും വെച്ച് ആദ്യ സിനിമ ചെയ്യുക എന്നത് എല്ലാ സംവിധായകരുടേയും സ്വപ്നം തന്നെയാണെന്നും “എന്റെ സിനിമയില്‍ എനിക്ക് ഏറ്റവും വലിയ ഭാഗ്യം ലാലേട്ടനും മഞ്ജുവും അഭിനയിച്ചതാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞു.

Also Read  വീട്ടില്‍ കയറി രണ്ട് പേര്‍ ആക്രമിച്ചു, വധ ഭീഷണി മുഴക്കി; പരാതിയുമായി ശ്രീ റെഡ്ഡി

ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ടൊവിനോ, ഇന്ദ്രജിത്ത് മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും.

ബോളിവുഡ് താരം വിവേക് ഒബ്രോയും ചിത്രത്തില്‍ ഉണ്ട്. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
Doolnews video

We use cookies to give you the best possible experience. Learn more