കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് മോഹന്‍ലാലിനെ കളിയാക്കി കൊണ്ടുള്ള കമാല്‍ റാഷിദ് ഖാന്‍ എന്ന കെ.ആര്‍.കെയുടെ ട്വീറ്റുകളെ കുറിച്ചായിരുന്നു. മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ചു കൊണ്ടായിരുന്നു കെ.ആര്‍.കെ പൊങ്കാലയ്ക്കു തിരികൊളുത്തിയത്. തൊട്ടു പിന്നാലെ കെ.ആര്‍.കെയുടെ പേജിലും വാളിലുമൊക്കെ മലയാളികള്‍ കേറി മേഞ്ഞു. ഇതോടെ വീണ്ടും ട്വീറ്റുമായി കെ.ആര്‍.കെ എത്തി.
മോഹന്‍ലാല്‍ ഭീമനായാല്‍ അത് ഭീമനെ അപമാനിക്കലാകുമെന്നായിരുന്നു കെ.ആര്‍.കെയുടെ രണ്ടാമത്തെ ട്വീറ്റ്. ഇതിനും നല്ല പൊങ്കാല കിട്ടി. ഇതിലും മതിയാകെ മൂന്നാം വട്ടവും കെ.ആര്‍.കെ മോഹന്‍ലാലിനെതിരെ രംഗത്തെത്തി. ഇത്തവണ ജോക്കറെന്നു വിൡച്ചായിരുന്നു പരിഹാസം. മുറയ്ക്കു തന്നെ മലയാളികല്‍ മോഹന്‍ലാല്‍ ഫാന്‍സ്-മമ്മൂട്ടി ഫാന്‍സ് ഭേദമില്ലാതെ നല്ല പൊങ്കാലയുമിട്ടു.
അതേസമയം കെ.ആര്‍.കെയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിന് പൊണ്ണത്തടിയാണെന്നും അതിനാല്‍ അദ്ദേഹത്തെ ഭീമനാക്കിയാല്‍ അത് കോമാളിത്തരമാകുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. തങ്ങളുടെ അഭിപ്രായം സാധൂരിക്കാനും കമാന്‍ റാഷിദ് ഖാനെ ന്യായീകരിക്കാനുമായി ചില വീഡിയോയും അത്തരക്കാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ സ്‌റ്റേജ് ഷോയിലെ ഡാന്‍സിന്റെ വീഡിയോയും ഛോട്ടാ ഭീമിന്റെ സംഗീതവും എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
അതുല്യ നടനായ മോഹന്‍ലാലിനെതിരായ കെ.ആര്‍.കെയുടെ കമന്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതുപോലെ തന്നെ അദ്ദേഹത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് പരിഹസിച്ചതും സോഷ്യല്‍മീഡിയയിലൂടെ തെറികള്‍ വാങ്ങിക്കൂട്ടിയതുമൊന്നും തനിക്ക് ഒരു പ്രശ്‌നമേയല്ലെന്ന നിലപാടിലാണ് ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍.
മോഹന്‍ലാലിനെ വിമര്‍ശിച്ചതിന് പിന്നാലെ തന്റെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ആഗ്രഹം മറ്റൊന്നുമല്ല മഹാഭാരതത്തില്‍ കൃഷ്ണന്റെ വേഷം ചെയ്യണം. അതിന് ഒരു കാരണവും അദ്ദേഹം നിരത്തുന്നുണ്ട്.
താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നമാണ് കെ.ആര്‍.കെയുടെ വാക്കുകള്‍.
മാത്രമല്ല ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ പ്രഭാസിന് മാത്രമേ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ സാധിക്കുവെന്നും കെ.ആര്‍.കെ പറയുന്നു. മഹാഭാരതത്തിന് വേണ്ടി കെ.ആര്‍.കെ താരങ്ങളെ നിര്‍ദ്ദേശിക്കുന്നുമുണ്ട്. “പ്രഭാസ്ഭീമന്‍, റാണാ ദഗ്ഗുബാട്ടി ദുര്യോധനന്‍, ആമീര്‍ ഖാന്‍അര്‍ജുനന്‍, ഷാരൂഖ് ഖാന്‍ കര്‍ണന്‍, റണ്‍ബീര്‍ കപൂര്‍ അഭിമന്യു, സല്‍മാന്‍ ഖാന്‍ ഏകലവ്യന്‍, ദീപിക പദുക്കോണ്‍ ദ്രൗപതി”. ഇങ്ങനെയാണ് കെ.ആര്‍.കെ മുന്നോട്ട് വെക്കുന്ന ലിസ്റ്റ്.