| Sunday, 30th January 2022, 4:30 pm

'പ്രിയ'സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കോമ്പോയാണ് പ്രിയദര്‍ശനും മോഹന്‍ലാലും.  ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങി എക്കാലത്തേയും മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചപ്പോള്‍ സംഭവിച്ചത്.

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. പ്രിയദര്‍ശനമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘പ്രിയപ്പെട്ട പ്രിയന്, ജന്മദിനാശംസകള്‍,’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘മരക്കാറാ’ണ് മോഹന്‍ലാലും പ്രിയദര്‍ശനും അവസാനമായി ഒന്നിച്ച ചിത്രം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന മുടക്കുമുതലുള്ള ചിത്രം 100 കോടി ചെലവിട്ടാണ് നിര്‍മിച്ചത്.

ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.


Content Highlight: mohanlal birthday wished for priyadarsan

We use cookies to give you the best possible experience. Learn more