കൊച്ചി: അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടന് മോഹന്‍ലാല്‍. അമൃതാനന്ദമയിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് “എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാള്‍ ആശംസകള്‍” എന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഭാരതീയര്‍ വിദേശ പശുക്കളുടെ പാല് കുടിക്കരുത്; വിചിത്ര വാദവുമായി ഹിമാചല്‍ ഗവര്‍ണര്‍
അമൃതാനന്ദമയിയുടെ 65 ാം ജന്മദിനമാണ് ഇന്ന്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് അമൃതാനന്ദമയീ മഠം പറഞ്ഞിരുന്നു. വിവിധയിടങ്ങളിലുള്ള ഭക്തന്മാര് അമൃതാനന്ദമയിയെ കാണാന്‍ ഇന്ന് മഠത്തില്‍ എത്തിയിട്ടുണ്ട്.
അമൃതപുരി ക്യാമ്പസിലെ വേദിയില്‍ ഇന്ന് 5 മണിക്ക് ഗണപതി ഹോമത്തോടെയാണ് ജന്മദിന പരിപാടികള്‍ തുടങ്ങുക. 7.30 ന് സ്വാമി അമൃതസ്വരൂപാനന്ദപുരി അമൃതാനന്ദമയിയുടെ പാദപൂജന നടത്തും.