മുംബൈ: ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളുടെ 2019ലെ ലിസ്റ്റ് പുറത്തുവിട്ട് ഫോബ്‌സ് മാഗസിന്‍. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിനിമാ താരം.
ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രേറ്റി വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് വിരാടിന്റെ 2019 ലെ വരുമാനം. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ ലിസ്റ്റില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 2018 ല്‍ 50 കോടിയായിരുന്നു രജനികാന്തിന്റെ വരുമാനം. അഖിലേന്ത്യ തലത്തില്‍ 13ാം സ്ഥാനത്താണ് താരം.
64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. ഇതിന് പുറമെ ബിഗ് ബോസ് അവതാരകനായും താരം എത്തിയിരുന്നു.
അഖിലേന്ത്യ തലത്തില്‍ 27ാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്. ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം.
പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് തൊട്ട് താഴെയുള്ളവരുടെ ലിസ്റ്റ്.
വനിതകളില്‍ ആലിയ ഭട്ട് ആണ് എറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. 59.21 കോടിയാണ് ആലിയ 2019 ല്‍ സ്വന്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mohanlal beats Vijay and Prabhas; Forbes Magazine releases list of highest paid celebrities