| Monday, 13th February 2017, 3:44 pm

തടികുറയ്ക്കാന്‍ മോഹന്‍ലാല്‍; ആയുര്‍വേദ ചികിത്സ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ലാല്‍ ആയുര്‍വേദ ചികിത്സ ആരംഭിച്ചിരിക്കുകയാണ്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ തടികുറയ്ക്കുന്നത്. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാന്‍ അദ്ദേഹം തീരുമാനിച്ചത്.

വനിതാ ഫിലിം അവാര്‍ഡ് പുരസ്‌കാരചടങ്ങില്‍ ജീത്തു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വനിതാ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനായിരുന്നു. എന്നാല്‍ മോഹന്‍ലാലിന് പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. സംവിധായകന്‍ വൈശാഖ് ആണ് മോഹന്‍ലാലിന് പകരം അവാര്‍ഡ് ഏറ്റുവാങ്ങിയത്.

പൂമുള്ളിയിലാണ് ലാലിന്റെ ആയുര്‍വേദ ചികിത്സ. ആക്ഷന് പ്രാധാന്യമുളള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളാണ് പ്രധാന ഹൈലൈറ്റ് എന്നാണ് അറിയുന്നത്. ഏതാണ്ട് 30 കോടിയോളമാവും സിനിമയുടെ ബഡ്ജറ്റ് എന്നാണ് അറിയുന്നത്. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


Dont Miss ജിഷ്ണുവിനെ മനപൂര്‍വം കുടുക്കി; തീരുമാനം പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെ മറികടന്ന് : അന്വേഷണ റിപ്പോര്‍ട്ട്


കഥാപാത്രത്തിന് വേണ്ടി എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന താരമാണ് മോഹന്‍ലാല്‍. തടികുറയ്ക്കുന്നതും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ്. മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ലാല്‍ നേരെ ആയുര്‍വേദ ചികിത്സയ്ക്കായി എത്തുകയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മുടങ്ങാതെ ആയുര്‍വേദ ചികിത്സ നടത്തുന്ന വ്യക്തികൂടിയാണ് ലാല്‍. സിനിമയില്‍ ചെറിയ ഇടവേള എടുത്താണ് ഒരുമാസത്തോളം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്കായി അദ്ദേഹം സമയം കണ്ടെത്തുന്നത്.

We use cookies to give you the best possible experience. Learn more