ആസിഫ് അലി ചിത്രത്തിന് പ്രശംസയുമായി മോഹൻലാൽ
Entertainment
ആസിഫ് അലി ചിത്രത്തിന് പ്രശംസയുമായി മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 8:36 am

ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ലെവൽ ക്രോസിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ.

തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു സ്റ്റോറിയായാണ് ലെവൽ ക്രോസ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ലാൽ അഭിനന്ദനങ്ങൾ അറിയിച്ചത്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ള നിർമിച്ച് ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അർഫാസ് അയൂബാണ്.

ചിത്രം മികച്ച പ്രതികരണത്തോടെ പ്രേക്ഷകശ്രദ്ധ നേടി രണ്ടാം വാരത്തിലെത്തിയിരിക്കുമ്പോഴാണ് മോഹൻലാലിന്റെ അഭിനന്ദനം. ചിത്രത്തിൻ്റെ ക്ലാസിക് ട്രീറ്റ്‌മെൻ്റും സ്റ്റൈലിഷ് മേക്കിങ്ങും ലെവൽ ക്രോസിന് ഒരു അന്തർദേശീയ രൂപവും ഭാവവും നൽകുന്നുണ്ട്.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹൻലാൽ നായകനായ റാം ചിത്രത്തിന്റെ നിർമാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി.പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്.

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രമാണ് ലെവൽ ക്രോസ്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്.

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റാ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ.

പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി. ആർ.ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തിച്ചത്.

 

Content Highlight: Mohanlal Appreciate Level Cross Movie