| Friday, 29th December 2023, 7:38 pm

സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല; ട്രാഫിക് പൊലീസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിമില്‍ ഭാഗമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പൊലീസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിമില്‍ ഭാഗമായി മോഹന്‍ലാലും. കൊച്ചി സിറ്റി ട്രാഫിക് പൊലീസിന് വേണ്ടി ലറിഷാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിച്ചത്. ‘ശുഭയാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ യൂട്യൂബ് റിലീസ് മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, ബേസില്‍ ജോസഫ്, മെന്റലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യല്‍ മീഡിയയിലൂടെ നിര്‍വഹിച്ചു.

കരാട്ടെ പ്രാക്ടീസ് കഴിഞ്ഞു വരുന്ന മകളേയും അവളെ തിരികെ വീട്ടിലേക്ക് കാറില്‍ കൊണ്ടുപോകുന്ന അച്ഛനേയും കാണിച്ചുകൊണ്ടാണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. യാത്രക്കിടെ ബോധക്ഷയം സംഭവിക്കുന്ന അച്ഛനെ രക്ഷിക്കാന്‍ ആ പെണ്‍കുട്ടി മറ്റ് യാത്രികരോട് സഹായം അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങള്‍ രണ്ട് ആങ്കിളില്‍ കാണിക്കുകയാണ് ഷോര്‍ട്ട് ഫിലിമില്‍. ശ്രദ്ധയോടെ വാഹനം ഓടിക്കുമ്പോഴും അശ്രദ്ധയോടെ വാഹനം ഒടിക്കുമ്പോഴുമുണ്ടാകുന്ന വ്യത്യാസമാണ് രണ്ട് ആങ്കിളില്‍ പറയുന്നത്.

10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും, ‘സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല’. നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ചവറ ഫിലിം സ്‌കൂളും, പറക്കാട്ട് ജ്വലേഴ്‌സ് ചേര്‍ന്നാണ്. ഷിഖിന്‍, വൈഗ, ഗോഡ്‌സണ്‍ എന്നിവരാണ് അഭിനേതാക്കള്‍

Content Highlight: Mohanlal appeared in a short film made by Traffic Police

We use cookies to give you the best possible experience. Learn more