ന്യൂദല്‍ഹി: നടന് മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍ ബഹുമതി. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
മരണാനന്തര ബഹുമതിയായി കുല്‍ദീപ് നയ്യാര്‍ക്കും പത്മഭൂഷണ്‍ പുരസ്ക്കാരം ഉണ്ട്. ഗായകന് കെ.ജി ജയന് പത്മശ്രീ പുരസ്ക്കാരവും രാഷ്ട്രപതി പ്രഖ്യാപിച്ചു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഭാരതരത്ന പുരസ്ക്കാരം ഉണ്ട്. ഡോക്ടര്‍ ഭുപന് ഹസാരിക, നാനാജി ദേശ്മുഖ് എന്നിവരാണ് മറ്റ് രണ്ടുപേര്‍. മരണാനന്തര ബഹുമതിയായാണ് ഇരുവര്‍ക്കും ഭാരതരത്ന ലഭിച്ചിരിക്കുന്നത്.
DoolNews Video