1968 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ‘ഭാര്യമാര്‍ സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച് മോഹന്‍ലാലും മേനകയും. ദക്ഷിണേന്ത്യന്‍ സിനിമയിലെ 80-കളിലെ താരങ്ങളുടെ കൂട്ടായ്മയിലാണ് പാട്ടും നൃത്തവുമായി താരങ്ങള്‍ ഒത്തുചേര്‍ന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി യേശുദാസും പി. ലീലയും പാടിയ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനത്തിനാണ് ലാലും മേനകയും ചുവടുവെച്ചത്. സിനിമയില്‍ ഈ ഗാനരംഗത്തില്‍ നസീറും ഷീലയുമായിരുന്നു അഭിനയിച്ചത്.
നടി ലിസിയുടെ നിര്‍ദ്ദേശപ്രകാരം ബ്രിന്ദ ചിട്ടപ്പെടുത്തിയ ചുവടുകളാണ് മോഹന്‍ലാലും മേനകയും അവതരിപ്പിച്ചത്. നൃത്തത്തിന്റെ വീഡിയോ പരിപാടിയുടെ സംഘാടക കൂടിയായ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഈ വര്‍ഷം തെലുങ്ക് മെഗാസ്റ്റാര്‍ ചിരംജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഇത്തവണത്തെ റീ യൂണിയന്റെ കളര്‍ ഡ്രസ് കോഡ്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ കൂട്ടായ്മയുടെ പേര്.
മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരംജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിരക്കുകള്‍ കാരണം രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്ന് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിക്കുന്നത്.
WATCH THIS VIDEO: