Film News
സിദ്ദീഖിന്റെ മകന്റെ കല്യാണം കൂടാനെത്തി ബിഗ് Ms; വൈറലായി ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 12, 05:18 pm
Saturday, 12th March 2022, 10:48 pm

നടന്‍ സിദ്ദീഖിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്ത് മോഹന്‍ലാലും മമ്മൂട്ടിയും. സിദ്ദീഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദീഖും അമൃത ദാസുമായുള്ള വിവാഹത്തിനാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്.

വരനും വധുവിനുമൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്പാവൂരും എത്തിയിരുന്നു.


നിരവധി സിനിമകളില്‍ ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി ചിത്രങ്ങളിലും ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും, മോഹന്‍ലാലിനൊപ്പം ആറാട്ട് തുടങ്ങിയവയാണ് സിദ്ദീഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.


Content Highlight: mohanlal and mammootty in sidhique son’s marriage